HOME
DETAILS
MAL
രാഹുല്‍ രണ്ടു ദിവസം കേരളത്തില്‍; പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കും
backup
August 26 2018 | 12:08 PM
തിരുവനന്തപുരം: പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഈ മാസം 28, 29 തീയതികളില്‍ കേരളത്തില്‍ എത്തും. കെപിസിസി പ്രസിഡന്റ് എംഎം ഹസനാണ് ഇക്കാര്യം അറിയിച്ചത്. വയനാട്, ചാലക്കുടി, ആലുവ എന്നിവിടങ്ങളില്‍ രാഹുല്‍ സന്ദര്‍ശനം നടത്തും.
പ്രളയബാധിതര്‍ക്കായി കോണ്‍ഗ്രസ് ആയിരം വീടുകള്‍ നിര്‍മ്മിച്ചു നല്‍കും. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ഓരോ വീടുകള്‍ നിര്‍മിച്ചു നല്‍കും.
ദുരിതാശ്വാസ ക്യാംപുകളില്‍നിന്നു വീടുകളിലേക്കു മടങ്ങുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച പതിനായിരം രൂപ വളരെ കുറവാണെന്നും 25000 രൂപയെങ്കിലും നല്‍കണമെന്നും ഹസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."