പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ പാരമ്പര്യമൂല്യങ്ങളെ തകര്‍ക്കും: സാദിഖലി തങ്ങള്‍
മലപ്പറം: എം.എസ്.എഫ് സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ 'ദേശീയ വിദ്യാഭ്യാസ നയം 2020 അവലോകനവും നിര്‍ദ്ദേശങ്ങളും' മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഉന്നതാധികാര സമതിയംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് പ്രകാശനം ചെയ്തു. തുര്‍ന്ന് നടന്ന ചടങ്ങ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പുതിയ വിദ്യാഭ്യാസ നയം രാജ്യത്തിന്റെ മൂല്യങ്ങള്‍ തകര്‍ക്കുമെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. മതേതരത്വം തുളുമ്പുന്ന രാജ്യത്തിന്റെ വലിയ പാരമ്പര്യത്തെ പുതിയ തലമുറ പഠിക്കേണ്ടതില്ല എന്നതാണ് പുതിയ നയം വ്യക്തമാക്കുന്നത്. ഇത് ഭരണഘടന ശില്‍പികള്‍ മുന്നോട്ടു വെച്ച ജനാധിപത്യമതേതരശാസ്ത്രീയ വിദ്യാഭ്യാസമെന്ന സങ്കല്‍പ്പത്തെ തന്നെ ഇല്ലാതാക്കുമെന്നും തങ്ങള്‍ കൂട്ടി ചേര്‍ത്തു.
പി.കെ കുഞ്ഞാലികുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. വര്‍ഗീയ അജണ്ടകള്‍ വിദ്യാഭ്യാസരംഗത്ത് സ്ഥാപിക്കാനുള്ള കൃത്യമായ ആസൂത്രണമാണ് ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കേന്ദ്രം ഇന്നേവരെ നടപ്പാക്കിയ ജനാധിപത്യവിരുദ്ധ നീക്കങ്ങളില്‍ വലിയ പ്രഹരശേഷിയുള്ള ഒരു നയമാണിത്. ഇത് രാജ്യത്ത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കും. പാര്‍ലമെന്റിന്റെയോ വിദ്യാഭ്യാസ വിചക്ഷണരുടെയോ അനുമതി തേടാതെ കൊറോണ അവസരമാക്കി നടത്തുന്ന ഈഏകപക്ഷീയമായ തീരുമാനത്തെ ശക്തമായി എതിര്‍ക്കുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷ്‌റഫലി, അഡ്വ: യു.എ ലത്തീഫ, എം.എസ്.എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, സീനിയര്‍ വൈസ് പ്രസിഡന്റ് എ.പി അബ്ദുസമദ്, നൗഷാദ് മണ്ണിശ്ശേരി, വി.പി അഹമ്മദ് സാജു, അഡ്വ. എന്‍.എ കരീം, എ.പി അബ്ദുസ്സമദ്, ശറഫുദ്ധീന്‍ പാലക്കല്‍, ഫാരിസ് പൂക്കോട്ടൂര്‍, കെ.എം ഫവാസ്, അഷഹര്‍ പെരുമുക്ക്, കെ.എം ഷിബു, കബീര്‍ മുതുപറമ്പ്, വിഎ അബ്ദുല്‍ വഹാബ്, വിഎ ജവാദ് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."