HOME
DETAILS

പ്രളയം നല്‍കിയ തിരിച്ചറിവുകള്‍

  
backup
August 27 2018 | 02:08 AM

pralayam-nalkiya-thiricharivukal

പ്രളയ ജലം ഒഴുകിപ്പോയതോടെ അടുത്ത കാലത്തായി കേരളത്തിന്റെ മനസ്സില്‍ പടര്‍ന്നു കൊണ്ടിരുന്ന മതവൈരത്തിന്റെയും വര്‍ഗീയതയുടെയും കന്മഷവും ഏതാണ്ട് ഒഴുകിപ്പോയി എന്നത് ആഹ്ലാദകരമാണ്. പ്രളയം ഏല്‍പിച്ച മുറിവ് പതിനായിരങ്ങളുടെ മനസില്‍ എന്നും ഉണങ്ങാത്ത ഒരു മുറിവ് തന്നെയായിരിക്കും. എന്നാല്‍ അടുത്തകാലത്തായി സംഘ്പരിവാര്‍ ശക്തികള്‍ കേരളത്തെവര്‍ഗീയ വിദ്വേഷത്തിന്റെയും അപരവെറുപ്പിന്റെയും ഭൂമികയായി പരിവര്‍ത്തിപ്പിക്കുവാന്‍ ഭഗീരഥ യത്‌നമായിരുന്നു നടത്തിക്കൊണ്ടിരുന്നത്. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറെറങ്കിലും ഉറപ്പിക്കാന്‍ അവര്‍ പരമാവധി ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിനായി ആളുകളെ മതത്തിന്റെയും ജാതിയുടെയും പേരില്‍ മതില്‍ കെട്ടി വേര്‍തിരിക്കുവാന്‍ ശ്രമങ്ങള്‍ നടത്തി. സൈബര്‍ സംഘങ്ങളെ ഈ ലക്ഷ്യത്തിനായി നിയമിച്ചു. എന്നാല്‍ ഓര്‍ക്കാപ്പുറത്ത് വന്ന പ്രളയം എല്ലാ മതിലുകളെയും തകര്‍ത്തെറിഞ്ഞതോടൊപ്പം സംഘ്പരിവാര്‍ ശക്തികള്‍ പണിപ്പെട്ട് പണിതുകൊണ്ടിരുന്ന മത വര്‍ഗീയതയുടെ മതിലുകളും തകര്‍ന്നുപോയി. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളീയ ജനതയോട് പങ്കുവയ്ക്കുന്ന സ്വപനമാണ് പുതിയൊരു കേരളം പടുത്തുയര്‍ത്തുക എന്നത്. അത്‌പോലെ സംഘ്പരിവാറിനും ആദ്യം തൊട്ട് പ്രവര്‍ത്തിക്കേണ്ടി വന്നിരിക്കുകയാണ് മനുഷ്യ മനസുകളില്‍ വിഷം വിതറാന്‍.

എല്ലാ ഓണക്കാലങ്ങളിലും പാടിപ്പുകഴ്ത്താറുള്ള 'മാനുഷരെല്ലാം ഒന്നുപോലെ' എന്ന പദ്യശകലം യാഥാര്‍ഥ്യമായത് ഈ ഓണക്കാലത്താണ്. പതിനായിരങ്ങള്‍ താമസിച്ചു കൊണ്ടിരിക്കുന്ന ദുരിതാശ്വാസ ക്യാംപുകളില്‍ ജാതിമത വേര്‍തിരിവില്ലാതെ എല്ലാവരും ഓണം ഉണ്ടത് സംഘ്പരിവാറിന് സഹിക്കാന്‍ കഴിയുന്നതിലും അപ്പുറമായിരുന്നു. അതിനായിരുന്നില്ലല്ലോ അവര്‍ ഇത്രയും കാലം അധ്വാനിച്ചു കൊണ്ടിരുന്നത്. ഈ മഹാപ്രളയം പല തിരിച്ചറിവുകളും തന്നു കൊണ്ടാണ് മടങ്ങിപ്പോയിരിക്കുന്നത്. മനുഷ്യരിലെ താന്‍പോരിമയും അവന്റെയുള്ളിലെ അഹങ്കാരവും ഫണം വിടര്‍ത്തിയാടുന്ന അപരവിദ്വേഷവും എത്രമാത്രം ബാലിശമാണെന്ന തിരിച്ചറിവിലേക്കാണ് ഈ പ്രളയം കേരളീയ ജനതയെ കൊണ്ട് പോയത്.
ബി.ജെ.പി മാത്രമായിരിക്കാം ഈ പ്രളയകാലത്ത് മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്നാക്കം പോയിട്ടുണ്ടാവുക. ഒരൊറ്റ ബി.ജെ.പി നേതാവും പ്രളയബാധിതരെ സമാശ്വസിപ്പിക്കുവാന്‍ രംഗത്തുണ്ടായിരുന്നില്ല. ഒരു പ്രളയം ഒരു ജനതയെ ജാതിമത വ്യത്യാസമില്ലാതെ ഒറ്റക്കെട്ടായി കൂട്ടിയിണക്കുന്നത് കണ്ട് അവര്‍ക്ക് സ്ഥലകാലബോധം നഷ്ടപ്പെട്ടിരിക്കാം. അതിനാലാണ് പ്രളയത്തെ തുടര്‍ന്ന് അവരുടെ നേതാക്കളില്‍ നിന്നും പ്രധാന മന്ത്രിയടക്കമുള്ള കേന്ദ്രമന്ത്രിമാരില്‍ നിന്നും സ്ഥലകാലബോധം നഷ്ടപ്പെട്ട വാക്കുകളും പ്രവര്‍ത്തികളും ഉണ്ടായത്. അത് പക്ഷെ ബി.ജെ.പി അനുകൂല നിലപാടുകളുള്ളവരെപ്പോലും അവരില്‍ നിന്നും അകറ്റുവാന്‍ മാത്രമേ ഉപകരിച്ചുള്ളൂ
ജാഗ്രതയോടെയുള്ള നിരന്തരമായ പ്രവര്‍ത്തനത്തിനിടയില്‍ പുതിയൊരു കേരള സൃഷ്ടിക്കു വേണ്ടി ചുരുങ്ങിയത് 40,000 കോടിയെങ്കിലും കണ്ടെത്തേണ്ടതുണ്ട്. ഈയൊരു സന്ദര്‍ഭത്തിലാണ് യു.എ.ഇ സര്‍ക്കാര്‍ 700 കോടി തന്നു സഹായിക്കുവാന്‍ തയ്യാറുണ്ടെന്ന വിവരം പ്രവാസി വ്യവസായി എം.എ യൂസഫലി മുഖ്യമന്ത്രിയെ അറിയിച്ചത്. അപ്രതീക്ഷിത ധനസഹായത്തെക്കുറിച്ചുള്ള വിവരം സന്തോഷാധിക്യത്താല്‍ മുഖ്യമന്ത്രി തന്റെ മുമ്പിലുണ്ടായിരുന്ന മാധ്യമ പ്രവര്‍ത്തകരുമായി പങ്കുവച്ചു. പ്രളയം ഏല്‍പിച്ച മാനസികാഘാതത്തില്‍ ബി.ജെ.പി തകര്‍ന്നിരിക്കുമ്പോഴാണ് ഒരു മുസ്‌ലിം രാഷ്ട്രത്തില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 500 കോടിധനസഹായത്തെ നിഷ്പ്രഭമാക്കുന്ന 700 കോടിസഹായ വാഗ്ദാനം അവര്‍ക്ക് മാരകപ്രഹരമായിത്തീര്‍ന്നത്. യു.എ.ഇ യുടെ സഹായ വാഗ്ദാനംമാധ്യമ പ്രവര്‍ത്തകരുമായി പങ്കു വയ്ക്കുന്നതിന് മുന്‍പ് കേന്ദ്രസര്‍ക്കാറുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തുന്നതില്‍ മുഖ്യമന്ത്രിക്കുണ്ടായ വീഴ്ചയാണ് സഹായധനം നിഷേധിക്കുവാനുള്ള കാരണങ്ങള്‍ കണ്ടെത്തുവാന്‍ കേന്ദ്ര സര്‍ക്കാറിനെയും കേരള ബി.ജെ.പി ഘടകത്തിനും ഈ പ്രളയത്തില്‍ ഒരു കച്ചിത്തുരുമ്പായത്. യു.എ.ഇ അങ്ങിനെയൊരു സഹായ വാഗ്ദാനമെ ചെയ്തിട്ടില്ലെന്നു സംസ്ഥാന പ്രസിഡന്റ് അഡ്വ. ശ്രീധരന്‍പിള്ളയ്ക്ക് പറഞ്ഞ് നില്‍ക്കാന്‍ കഴിഞ്ഞതും ഇതിനാലാണ്.
സഹായ വാഗ്ദാനം തങ്ങളില്‍ നിന്നും ഉണ്ടായിട്ടില്ലെന്നു യു.എ.ഇ ഭരണാധികാരികളില്‍ നിന്നും വരുത്തുവാന്‍ നയതന്ത്രം ഉയര്‍ത്തി കാണിച്ച് ബി.ജെ.പി സര്‍ക്കാറില്‍ നിന്നും സമ്മര്‍ദം ഉണ്ടായോ എന്ന് വരുംകാലം പുറത്ത് കൊണ്ട് വന്നേക്കാം. എല്ലാ വിഭാഗം ജനത്തിനും അതിജീവനത്തിന് പ്രയോജനപ്പെടേണ്ട സഹായധനം കേവലം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ തട്ടിത്തെറിപ്പിക്കുകയാണ് ബി.ജെ.പി യെന്ന് കേരള ജനതയ്ക്ക് ഉറപ്പാണ്.
പലവിധ തിരിച്ചറിവുകള്‍ തന്നാണ് ഈ പ്രളയം കടന്ന് പോയത്. അതിലൊന്ന് ആരൊക്കെ കേരള ജനതയെ വേര്‍തിരിക്കാന്‍ ശ്രമിച്ചാലും ഒരാപത്ത് വരുമ്പോള്‍ കേരള ജനത ഒറ്റക്കെട്ടായി മാറുമെന്നതാണ് അതില്‍ പ്രധാനം. അത് തന്നെയായിരിക്കണം കേരളത്തില്‍ ഇടക്കിടെ വന്ന് വിഭാഗീയതയുടെവിത്തിറക്കി കൊണ്ടിരിക്കുന്ന അമിത് ഷായേയും സംസ്ഥാന ബിജെപി നേതൃത്വത്തെയും അലട്ടിക്കൊണ്ടിരിക്കുന്നതും.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നടിയെ പീഡിപ്പിച്ച കേസ്: അഡ്വ. വി.എസ് ചന്ദ്രശേഖരന്‍ അറസ്റ്റില്‍, മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും

Kerala
  •  2 months ago
No Image

പാലക്കാട്ട് സോഫ കമ്പനിയില്‍ തീപിടിത്തം:  ആളപായമില്ല

Kerala
  •  2 months ago
No Image

ആര്‍.എസ്.എസ് ബന്ധമുള്ള എ.ഡി.ജി.പിയെ മാറ്റിയേ തീരൂ;നിലപാട് കടുപ്പിച്ച് സി.പി.ഐ

Kerala
  •  2 months ago
No Image

സിദ്ധാര്‍ത്ഥന്റെ മരണം; ഡീനിനെയും അസി. വാര്‍ഡനെയും തിരിച്ചെടുക്കാനുള്ള തീരുമാനം തടഞ്ഞ് ഗവര്‍ണര്‍

Kerala
  •  2 months ago
No Image

ബെസ്റ്റ് റൂറല്‍ ടൂറിസം വില്ലേജ് പുരസ്‌കാരത്തിളക്കത്തില്‍ കടലുണ്ടിയും കുമരകവും

Kerala
  •  2 months ago
No Image

അര്‍ജുന്‍ ഇനി ഓര്‍മകളില്‍; കണ്ണീരോടെ യാത്രാമൊഴി നല്‍കി നാട്

Kerala
  •  2 months ago
No Image

മുംബൈയില്‍ ഭീകരാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്; സുരക്ഷ വര്‍ധിപ്പിച്ചു, അതീവ ജാഗ്രത

National
  •  2 months ago
No Image

70ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്; ആവേശപ്പോരില്‍ കുതിച്ച് പായാന്‍ 19 ചുണ്ടന്‍വള്ളങ്ങള്‍

Kerala
  •  2 months ago
No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago