HOME
DETAILS
MAL
ലൈഫ് മിഷന് പദ്ധതിയിലെ ഫ്ളാറ്റുകളുടെ നിര്‍മാണം: മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു
backup
August 25 2020 | 06:08 AM
വടക്കാഞ്ചേരി: മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഗുണനിലവാരമില്ലാതെയുമാണ് ലൈഫ് മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയില്‍ ഫ്ളാറ്റുകള്‍ നിര്‍മിച്ചതെന്ന അനില്‍ അക്കര എം.എല്‍.എയുടെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന് കേസെടുത്തു.
ഫ്ളാറ്റുകളുടെ നിര്‍മാണത്തില്‍ കമ്പിയും സിമന്റും തുടങ്ങിയവയുടെ അളവുകള്‍ കൃത്യമല്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.
140 കുടുംബങ്ങളാണ് ഫ്ളാറ്റില്‍ താമസിക്കാനൊരുങ്ങുന്നത്. അവരുടെ സുരക്ഷതന്നെ അപകടത്തിലാവുന്ന രീതിയിലാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍. അതിനാല്‍ ഇതില്‍ മനുഷ്യാവകാശ കമ്മിഷന് ഇടപെടണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. ഒരു വിദഗ്ധ സമിതിയെ നിയോഗിച്ച് ഫ്ളാറ്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങളും ചട്ടലംഘനവും, മാനദണ്ഡം പാലിച്ചിട്ടുണ്ടോ എന്നും പരിശോധിക്കണെന്നും പരാതിയില്‍ ഉന്നയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."