HOME
DETAILS
MAL
അക്ഷയ് കുമാറുമായി അഭിമുഖം; മോദിയെ വിമര്‍ശിച്ച് പ്രിയങ്കാ ഗാന്ധി
backup
April 24 2019 | 10:04 AM
വാരണാസി: രാജ്യത്തെ കര്‍ഷകരുമായാണ് പ്രധാനമന്ത്രി സംസാരിക്കേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി. ബോളിവുഡ് താരം അക്ഷയ് കുമാറുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ അഭിമുഖത്തിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. ഈ ദിവസങ്ങളില്‍ രാജ്യത്തെ വലിയ രാഷ്ട്രീയക്കാര്‍ അഭിമുഖങ്ങള്‍ നല്‍കുന്നത് കാണാമെന്നും എന്നാല്‍ അവര്‍ നിങ്ങള്‍ക്കടുത്തേക്ക് വരുന്നില്ലെന്നും ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവേ പ്രിയങ്ക പറഞ്ഞു. അടുത്തിടെ താന്‍ വാരണാസിയില്‍ പോയിരുന്നു. കഴിഞ്ഞ 5 വര്‍ഷത്തിനിടെ വാരണാസിയിലെ ഒരു ഗ്രാമത്തിലും പ്രധാനമന്ത്രി മോദി സന്ദര്‍ശിച്ചിട്ടില്ലെന്നാണ് തനിക്ക് മനസ്സിലായത്. കര്‍ഷകരോട് മോദി സംസാരിക്കണം. അഭിനേതാക്കളെപ്പോലെ സന്തോഷിപ്പിക്കുന്ന ചോദ്യങ്ങളല്ല അവര്‍ക്ക് ചോദിക്കാനുണ്ടാവുകയെന്നും പ്രിയങ്കാ ഗാന്ധി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."