ടിക്കാറാം മീണക്കെതിരേ മാനനഷ്ടക്കേസ് നല്‍കും: ശ്രീധരന് പിള്ള
കോഴിക്കോട്: മുഖ്യതെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണക്കെതിരേ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന് പിള്ള. താന്‍ പുറത്തിറങ്ങി വിഡ്ഢിത്തം വിളമ്പുകയാണെന്നാണ് മീണ മാധ്യമങ്ങളോട് പറഞ്ഞത്. അതെന്താണെന്ന് വ്യക്തമാക്കാന്‍ മീണ തയാറാകണം. തനിക്കെതിരേ വൈരാഗ്യബുദ്ധിയോടെയാണ് മീണ പ്രവര്‍ത്തിച്ചത്. ഒരു പൊതുപ്രവര്ത്തകനോടും തെരഞ്ഞെടുപ്പ് കമ്മിഷന് ഇത്തരത്തില്‍ പെരുമാറാന്‍ പാടില്ല.
മീണക്കെതിരേ മാനനഷ്ടക്കേസ് നല്‍കും. രണ്ടുതവണ മീണയെ വിളിച്ച് മാപ്പുപറഞ്ഞെന്ന അദ്ദേഹത്തിന്റെ വാദം തെറ്റാണ്. ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് മീണയെ ഫോണില്‍ വിളിച്ചത്. തൃശൂരിലെ ബി.ജെ.പി സ്ഥാനാര്‍ഥി സുരേഷ് ഗോപിക്കെതിരേ നല്കിയ കാരണംകാണിക്കല്‍ നോട്ടിസിന്റെ പേരില്‍ കലക്ടര്‍ക്കെതിരേ ചിലരുടെ ഭാഗത്തുനിന്ന് വഴിവിട്ട ചില വാക്കുകള്‍ ഉണ്ടായപ്പോള്‍ തുടരാന്‍ പാടില്ലെന്ന് താന്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് സംവിധാനവുമായി ഏറ്റുമുട്ടലിന് ബി.ജെ.പി ഇല്ലെന്ന് പറഞ്ഞതിനെ മാപ്പുപറഞ്ഞതായി ചിത്രീകരിച്ചു. ശബരിമല വിവാദ പ്രസംഗവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന് തെരഞ്ഞെടുപ്പ് തെളിയിച്ചതായും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."