HOME
DETAILS

മരണം 359 ആയി

  
backup
April 24 2019 | 18:04 PM

%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-359-%e0%b4%86%e0%b4%af%e0%b4%bf

 

കൊളംബോ: ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ആഢംബര ഹോട്ടലുകളിലും നടന്ന സ്‌ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 359 ആയി. അഞ്ഞൂറിലേറെ പേര്‍ക്കാണ് ആക്രമണങ്ങളില്‍ പരുക്കേറ്റിരിക്കുന്നത്. ആക്രമണങ്ങളുടെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തതിനു പിന്നാലെ, ആക്രമണം നടത്തിയ ഒന്‍പതു പേരില്‍ എട്ടു പേരെ തിരിച്ചറിഞ്ഞതായി ശ്രീലങ്കന്‍ പൊലിസ് അറിയിച്ചു. ഒരു സ്ത്രീ ഉള്‍പ്പെടുന്ന ഈ സംഘത്തില്‍ വിദേശികള്‍ ആരുമില്ല.
അതേസമയം, ആക്രമണത്തില്‍ ഇന്ത്യക്കാരടക്കം നിരവധി വിദേശികളും കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ഇന്ത്യക്കാരില്‍ മൂന്ന് പേരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്കു കൊണ്ടുപോയിട്ടുണ്ട്. ആക്രമണങ്ങളുമായി ബന്ധപ്പെട്ട് അറുപതോളം പേരെ ശ്രീലങ്കന്‍ പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്യുന്നതു പുരോഗമിക്കുകയാണ്. 18 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയിലെ വിവിധയിടങ്ങളിലാണ് ഭീകരാക്രമണം നടന്നിരുന്നത്. ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളിലായി പ്രാദേശിക സമയം 8.45ഓടെ നടന്ന ആക്രമണങ്ങളില്‍ ശ്രീലങ്ക നടുങ്ങിയിരുന്നു. ആക്രമണങ്ങള്‍ ന്യൂസിലന്‍ഡിലെ ഭീകരാക്രമണത്തിനു പകരം വീട്ടിയതാണെന്ന അവകാശവാദങ്ങളും ഉയര്‍ന്നെങ്കിലും അതു നിഷേധിച്ച് ന്യൂസിലന്‍ഡ് പ്രധാനമന്ത്രിതന്നെ രംഗത്തെത്തിയിട്ടുണ്ട്.


ശ്രീലങ്കയിലെ കൊഛിഗഡയിലെ സെന്റ് ആന്റണീസ് ചര്‍ച്ച്, നിഗെംബോയിലെ സെന്റ് സെബാസ്റ്റ്യന്‍ ചര്‍ച്ച്, ബാറ്റിക്കലോവ ചര്‍ച്ച് എന്നിവിടങ്ങളിലും ശംഗ്രി ലാ, സിന്നമണ്‍ ഗ്രാന്‍ഡ്, കിങ്‌സ്ബറി എന്നീ ഹോട്ടലുകളിലുമാണ് ഭീകരാക്രമണം നടന്നിരുന്നത്. മറ്റൊരു ഹോട്ടലിലും സ്‌ഫോടനം നടത്താനുള്ള ശ്രമം പരാജയപ്പെട്ടിരുന്നു. സംഭവ സമയത്ത് ക്രിസ്ത്യന്‍ പള്ളികളിലെല്ലാം ഈസ്റ്ററിനോടനുബന്ധിച്ചുള്ള പ്രാര്‍ഥന നടക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ വസതിക്കു തൊട്ടടുത്തുള്ള സിന്നമണ്‍ ഹോട്ടലിലടക്കം സ്‌ഫോടനം നടന്നതും ഏറെ ഗൗരവകരമായ കാര്യമാണ്.


ആക്രമണങ്ങള്‍ക്കു പിന്നില്‍ ശ്രീലങ്കയിലെ തന്നെ രണ്ടു ചെറിയ സംഘടനകളാണെന്നു നേരത്തെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍, വിദേശ സഹായമില്ലാതെ ഇവര്‍ക്ക് ഒറ്റയ്ക്ക് ഇത്ര വലിയ ഭീകരാക്രമണം നടത്താന്‍ സാധ്യമല്ലെന്നു വ്യക്തമാക്കിയ സര്‍ക്കാര്‍ വൃത്തങ്ങള്‍, ആക്രമണത്തിനു പിന്നിലെ വിദേശ ബന്ധങ്ങളും അന്വേഷണത്തിനു വിധേയമാക്കുകയാണ്.
അതേസമയം, ആക്രമണങ്ങള്‍ക്കു സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെയും ഇന്ത്യയും അമേരിക്കയും അടക്കമുള്ള രാജ്യങ്ങളുടെയും മുന്നറിയിപ്പ് ശ്രീലങ്കന്‍ സര്‍ക്കാര്‍ അവഗണിച്ചെന്ന ആരോപണം ശക്തമായതോടെ, സംഭവത്തില്‍ മാപ്പുപറഞ്ഞ് സര്‍ക്കാര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു.
അതേസമയം, രാജ്യത്തെ ചിലയിടങ്ങളില്‍ ഇന്നലെ പൊലിസും സുരക്ഷാ സേനയും നടത്തിയ പരിശോധനകളില്‍ ചില ബോംബുകളും സ്‌ഫോടകവസ്തുക്കളും നിര്‍വീര്യമാക്കിയതായും വാര്‍ത്തയുണ്ട്.


ഉത്തരവാദികളെ
ശിക്ഷിക്കണമെന്ന്
മുസ്‌ലിം സംഘടനകള്‍

കൊളംബോ: ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉത്തരവാദികളായ മുഴുവന്‍ പേരെയും ശിക്ഷിക്കണമെന്നു ശ്രീലങ്കയിലെ വിവിധ മുസ്‌ലിം സംഘടനകള്‍ ആവശ്യപ്പെട്ടു. തീവ്രവാദവുമായി ഇസ്‌ലാമിനെ ബന്ധിപ്പിക്കരുതെന്നും തീവ്രവാദികള്‍ പേരുകൊണ്ടുമാത്രം മുസ്‌ലിംകളാകുന്നില്ലെന്നും വിവിധ സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
ഭീകരാക്രമണത്തിനു സാമ്പത്തികമായും അല്ലാതെയും സഹായം നല്‍കിയവരെ കണ്ടെത്തണമെന്നും അവര്‍ക്കെതിരേയും ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും മുസ്‌ലിം നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഓള്‍ സിലോണ്‍ ജംഇയ്യത്തുല്‍ ഉലമ, മുസ്‌ലിം കൗണ്‍സില്‍, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുടെ നേതാക്കളാണ് സംയുക്ത പ്രസ്താവന നടത്തിയിരിക്കുന്നത്.

പ്രതിരോധ, പൊലിസ്
മേധാവികളെ നീക്കി


കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ വന്‍ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥരോടു രാജിവയ്ക്കാന്‍ നിര്‍ദേശിച്ച് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന. പ്രതിരോധ സെക്രട്ടറിയോടും രാജ്യത്തെ പൊലിസ് മേധാവിയോടുമാണ് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആക്രമണങ്ങളെക്കുറിച്ച് നേരത്തെ ലഭിച്ച മുന്നറിയിപ്പുകളില്‍ ഉചിതമായ നടപടി സ്വീകരിച്ചില്ലെന്നാരോപിച്ചാണ് നടപടി.


പ്രതിരോധ സെക്രട്ടറി ഹമാസിരി ഫെര്‍ണാണ്ടോ, പൊലിസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ പുജിത് ജയസുന്ദര എന്നിവരാണ് രാജിവയ്‌ക്കേണ്ടിവരിക. എന്നാല്‍, ഇവര്‍ക്കു പകരം ആരെയാണ് നിയമിക്കുന്നതെന്നു പ്രസിഡന്റിന്റെ ഓഫിസ് വ്യക്തമാക്കിയിട്ടില്ല.
പ്രതിരോധ വിഭാഗത്തില്‍ സമഗ്രമായ അഴിച്ചുപണി നടത്തുമെന്നു കഴിഞ്ഞ ദിവസം ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തപ്പോള്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന വ്യക്തമാക്കിയിരുന്നു.എന്നാല്‍, പ്രസിഡന്റ് സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും തമ്മിലുള്ള പ്രശ്‌നങ്ങളാണ് രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്കു നയിക്കുന്നതെന്ന ആരോപണവുമായി ഒരു വിഭാഗവും രാജ്യത്തെ പ്രധാന മാധ്യമങ്ങളും രംഗത്തെത്തിയിട്ടുണ്ട്.


ആക്രമണം നടത്തിയത് 'വിദ്യാസമ്പന്നര്‍'


കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളും ആഢംബര ഹോട്ടലുകളും കേന്ദ്രീകരിച്ച് ഭീകരാക്രമണം നടത്തിയത് വിദ്യാസമ്പന്നരായ ചെറുപ്പക്കാരെന്ന് സര്‍ക്കാര്‍. ഒന്‍പതു പേരില്‍ ഒരാള്‍ ഇംഗ്ലണ്ടിലും ആസ്‌ത്രേലിയയിലും പഠനം നടത്തിയയാളാണെന്നും ശ്രീലങ്കന്‍ പ്രതിരോധ മന്ത്രി പറഞ്ഞു.


സംഘത്തില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നുണ്ട്. ഇവരുടെ നേതാവ് ചാവേര്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒന്‍പതു പേരില്‍ എട്ടുപേരെ തിരിച്ചറിഞ്ഞതായും അദ്ദേഹം അറിയിച്ചു. ഭീകര സംഘത്തില്‍ ഉള്‍പ്പെട്ടവരെല്ലാം മധ്യവര്‍ഗത്തിലോ അതിനു മുകളിലോ ഉള്‍പ്പെട്ടവരാണെന്നും ശ്രീലങ്കന്‍ സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആക്രമണത്തില്‍ മരിച്ച രണ്ട് ചാവേറുകള്‍ സഹോദരന്‍മാരാണ്. ഇവര്‍ കൊളംബോയിലെ ബിസിനസുകാരന്റെ മക്കളുമാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  8 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago