HOME
DETAILS
MAL
ഇന്ത്യന്‍ നേവിക്ക് ജയം
backup
April 24 2019 | 19:04 PM
കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ ഇന്ത്യന്‍ നേവിക്ക് ആദ്യ വിജയം. ഗ്രൂപ്പ് എയില്‍ ഇന്നലെ നടന്ന പോരാട്ടത്തില്‍ എഫ്.സി കൊച്ചിയെ എതിരില്ലാത്ത ഒരു ഗോളിനാണ് ഇന്ത്യന്‍ നേവി പരാജയപ്പെടുത്തിയത്. കളിയുടെ 33-ാം മിനിട്ടില്‍ റിയാദാണ് ഇന്ത്യന്‍ നേവിക്കു വേണ്ടി ഗോള്‍ കണ്ടെത്തിയത്. ര@ണ്ട് മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ നേവിക്ക് ഇതോടെ മൂന്ന് പോയിന്റായി.
ഏഴു മത്സരങ്ങളില്‍നിന്ന് ഇപ്പോള്‍ 9 പോയിന്റുള്ള എഫ്.സി കൊച്ചിയുടെ സെമി പ്രതീക്ഷകള്‍ ഇതോടെ തുലാസിലായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."