ലക്ഷങ്ങളുടെ അരിയും മണ്ണെണ്ണയും പിടിച്ചെടുത്തു
ചങ്ങനാശേരി:സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന അരിയും മണ്ണെണ്ണയും പിടിച്ചെടുത്തു. ചങ്ങനാശേരി താലൂക്ക് സപ്‌ളെ ഓഫീസറിന്റെ നേതൃത്വത്തിലുളള ജില്ലാ സ്‌ക്വാര്‍ഡ് റെയിഡിലാണ് പൂഴ്ത്തി വെച്ച അരിയും മണ്ണെണ്ണയും കണ്ടെടുത്തത്.
ബുധനാഴ്ച രാവിലെ 10.50 ന് ആരംഭിച്ച റെയിഡ് 4 മണിക്കൂര്‍ നീണ്ടു നിന്നു.ചങ്ങനാശേരി ബൈപാസില്‍ എസ്.എച്ച് ജംഗ്ഷനു സമീപമുളള പുരയിടത്തിലെ ഗോഡൗണില്‍ നിന്നാണ് അനധികൃതമായി സൂക്ഷിച്ച അരി,മണ്ണെണ്ണ എന്നിവ താലൂക്ക് സപ്‌ളെ ഓഫീസര്‍ എസ്.കണ്ണന്റ നേതൃത്വത്തിലുളള സംഘം പിടിച്ചെടുത്തത്.
പാലത്തിങ്കല്‍ ലാലുസെബാസ്റ്റ്യന് എതിരെ പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് താലൂക്ക് സപ്‌ളെ ഓഫീസറുടെ നേതൃത്വത്തില്‍ റെയ്ഡ് നടന്നത്.എന്നാല്‍ ഗോഡൗണ്‍ തന്റെയല്ലെന്ന് ലാലു സെബാസ്റ്റ്യന്‍ പറഞ്ഞു. 3 ലക്ഷം രൂപ വില കണകാക്കുന്ന ഒന്നര ലോഡ് അരി,75,000 രൂപ വിലയുളള നാലു ബാരലുകളിലായി സൂക്ഷിച്ച 660 ലിറ്റര്‍ മണ്ണെണ്ണ എന്നിവയാണ് സ്‌ക്വാര്‍ഡ് പിടികൂടിയത്.ഇതില്‍ 10 ടണ്‍ പുഴുക്കലരി,16 ചാക്ക് പച്ചരി എന്നിവയും ഉള്‍പ്പെടും.ഇതോടൊപ്പം അരി പാക്ക് ചെയ്യാനുളള മെഷീനും സംഘം പിടിച്ചെടുത്തു.മണ്ണെണ്ണയില്‍ മായം കലര്‍ത്തി സപ്‌ളൈ ഓഫീസ് അധികൃതരെ തെറ്റിധരിപ്പിക്കാള്‍ ശ്രമം നടന്നതായി സ്‌ക്വാര്‍ഡ് അംഗങ്ങള്‍ വ്യക്തമാക്കി.തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ സുപ്രീം ട്രേഡേഴ്‌സ് മാര്‍ക്കറ്റിന്റ ബില്ല് ഉടമ ഹാജരാക്കി.എന്നാല്‍ സുപ്രീം ട്രേഡേഴ്‌സ് മാര്‍ക്കറ്റിന് എവിടെ നിന്നും അരി ലഭ്യമായിയെന്ന് വ്യക്തമല്ലെന്നും വിശദമായ അന്വഷണത്തിനായി സുപ്രീം ട്രേഡേഴ്‌സ് അധികാരികളെ വിളിച്ചുവരുത്തുമെന്നും സ്‌ക്വാര്‍ഡ് അംഗങ്ങള്‍ പറഞ്ഞു.ഗോഡൗണിന്റ ഉടമയ്ക്ക് എതിരെ 1955ലെ അവശ്യവസ്തു നിയമപ്രകാരം കേസെടുത്തതായി താലൂക്ക് സപ്‌ളെ ഓഫീസര്‍ എസ്.കണ്ണന്‍ വ്യക്തമാക്കി..അരിയുടെ തൂക്കം അളന്ന് തിട്ടപ്പെടുത്തി സര്‍ക്കാരിലേക്കു കണ്ടുകെട്ടുമെന്നും പിന്നീട് പൊതു വിതരണകേന്ദ്രം വഴി വിതരണം ചെയ്യുമെന്നും അധികാരികള്‍ പറഞ്ഞു.റേഷണിംങ് ഇന്‍സ്‌പെക്ടര്‍ ജയന്‍.ആര്‍.നായര്‍,ബി.സജീബ്,എ.എസ്.ഐ.ഉല്ലാസ് പി.സ്റ്റീഫന്‍,സിവില്‍ പൊലിസ് ഓഫീസര്‍മാരായ ജിമ്മി.കെ.പോള്‍,ഇ.എ.ഷമീം,കെ.എ.പുന്നൂസ് എന്നിവര്‍ റെയിഡിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."