സെമിനാര്‍ സംഘടിപ്പിക്കും
വൈക്കം: പി.കൃഷ്ണപിള്ള സ്മാരക ഗ്രന്ഥശാലയുടെയും പുരോഗമന കലാസാഹിത്യസംഘത്തിന്റെയും ആഭിമുഖ്യത്തില്‍ ഒ.വി വിജയന്റെ ഖസാക്കിന്റെ ഇതിഹാസം എന്ന നോവലിനെ ആസ്പദമാക്കി ഫോട്ടോ പ്രദര്‍ശനവും സെമിനാറും സംഘടിപ്പിക്കും.
പാലക്കാട്ടെ തസ്രാക്ക് ഗ്രാമമാണ് ഖസാക്കിന്റെ ഇതിഹാസത്തിന്റെ പശ്ചാത്തലം. ഫോട്ടോഗ്രാഫറായ ഡി.മനോജ് പലപ്പോഴായി തസ്രാക്ക് ഗ്രാമം സന്ദര്‍ശിച്ച് എടുത്തിട്ടുള്ള മൂവായിരത്തിലധികം ഫോട്ടോകളില്‍നിന്ന് തെരഞ്ഞെടുത്ത ഫോട്ടോകളാണ് കര്‍മപരമ്പരയിലെ കണ്ണികള്‍ എന്ന ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 22ന് രാവിലെ പത്തിന് പി.കൃഷ്ണപിള്ള സ്മാരകഗ്രന്ഥശാല ഹാളില്‍ നടക്കുന്ന ചടങ്ങില്‍ നഗരസഭ ചെയര്‍മാന്‍ എന്‍.അനില്‍ബിശ്വാസ് ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും.
23ന് വൈകുന്നേരം നാലിന് ഖസാക്കിന്റെ ഇതിഹാസം 50 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടക്കും. അഡ്വ.പി.കെ ഹരികുമാര്‍ വിഷയാവതരണം നടത്തും.
എം.രവീന്ദ്രന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കെ.കെ ശശികുമാര്‍, സുബ്രമണ്യന്‍ അമ്പാടി, കെ.ആര്‍ ബീന, കെ.സി കുമാരന്‍, എ.പി ഗോപാലന്‍ എന്നിവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."