കര്‍ണാടകയില്‍ കോളജുകള്‍ തുറക്കാനുള്ള നടപടികള്‍ ആരംഭിച്ചു: കേന്ദ്രത്തിന്റെ അനുമതി ലഭിച്ചാല്‍ ഒക്ടോബറില്‍ ക്ലാസുകള്‍ ആരംഭിക്കും
ബംഗളൂരു: കര്‍ണാടകത്തില്‍ സ്‌കൂളുകള്‍ തുറക്കാന്‍ നടപടികള്‍ ആരംഭിച്ചു. കോളജുകളില്‍ ഓണ്‍ലൈന്‍ ഡിഗ്രി ക്ലാസുകള്‍ സെപ്റ്റംബര്‍ 1 മുതല്‍ ആരംഭിക്കുമെന്ന് ഉപമുഖ്യമന്ത്രി അശ്വന്ത് നാരായണന്‍ അറിയിച്ചു.
ഒക്ടോബറില്‍ നേരിട്ടുള്ള ക്ലാസുകളും ആരംഭിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ വന്നാല്‍ ഉടന്‍ അന്തിമ തീരുമാനമുണ്ടാകും. കൂടാതെ അവസാനവര്‍ഷ പരീക്ഷയും നടത്തും. സുരക്ഷ ഉറപ്പാക്കി അധ്യയനം ആരംഭിക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്നും മന്ത്രി വ്യക്തമാക്കി.
ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ നേരത്തെ കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. രാജ്യത്തെ എല്ലാം സംസ്ഥാനങ്ങളും വ്യക്തികളുടേയും ചരക്കുകളുടേയും സുഗമമായ നീക്കം ഉറപ്പാക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തിന് പിന്നാലെയാണ് എല്ലാത്തരം യാത്രാ നിയന്ത്രണങ്ങളും കര്‍ണാടക സര്‍ക്കാര്‍ പിന്‍വലിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."