HOME
DETAILS
MAL
എഴുപത് ലക്ഷം രൂപയുടെ മരുന്നുകള്‍ കൈമാറി
backup
August 27 2018 | 04:08 AM
പറവൂര്‍: പ്രളയം തുടങ്ങിയശേഷം പറവൂരിലെ ജനങ്ങള്‍ക്കായി സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും ശേഖരിച്ച എഴുപത് ലക്ഷം രൂപയുടെ മരുന്നുകള്‍ വി.ഡി സതീശന് എം.എല്‍.എ പറവൂര്‍ ഗവര്‍മെന്റ് ആശുപത്രിക്ക് കൈമാറി.പല ഘട്ടങ്ങളായിട്ടാണ് മരുന്നുകള്‍ ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പി സി റോസമ്മയെ ഏല്പിച്ചത്.വിവിധ ഏജന്‍സികളില്‍ നിന്നും സന്നദ്ധ സംഘടനകളില്‍നിന്നുമാണ് എം.എല്‍.എ മരുന്നുകള്‍ സംഘടിപ്പിച്ചത്.
കഴിഞ്ഞ ദിവസം മരുന്ന് കൈമാറിയ ചടങ്ങില്‍ പറവൂര്‍ കാര്‍ഷിക ഗ്രാമവികസന ബാങ്ക് ഡയറക്റ്റര്‍ ടി.എ നവാസ്, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്റ്റര്‍ ബിജോഷ് എസ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."