HOME
DETAILS
MAL
അപകടത്തില്‍ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു
backup
August 26 2020 | 16:08 PM
വടക്കഞ്ചേരി: അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പുതുക്കോട് പാട്ടോല ഗോപാലന് (55) ആണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ടാഴ്ച മുന്‍പ് ഗുരുവായൂരിലെ ജോലി സ്ഥലത്തുനിന്ന് വീണതിനെ തുടര്‍ന്ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
രണ്ട് ദിവസം മുന്‍പ് വീട്ടില്‍ തിരിച്ചെത്തിയെങ്കിലും ഇന്നലെ ആരോഗ്യനില വഷളാകുകയായിരുന്നു. തുടര്‍ന്ന് ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മാതാവ്: തായു. ഭാര്യ: പ്രേമകുമാരി. മക്കള്‍: ഗോകുല്‍ദാസ്, ഗോപകുമാര്‍. സഹോദരങ്ങള്‍: തങ്കം, കമലം, ഓമന, ചന്ദ്രിക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."