വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമുകളില്‍
തിരുവനന്തപുരം: ജില്ലയിലെ രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേയും മുഴുവന്‍ വോട്ടിങ് യന്ത്രങ്ങളും വിവിപാറ്റും നാലാഞ്ചിറ മാര്‍ ഇവാനിയോസ് നഗറിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റി.
സ്‌ട്രോങ് റൂമുകള്‍ പ്രത്യേകം സീല്‍ചെയ്ത് സുരക്ഷ ഉറപ്പാക്കി. ജില്ലാ ഇലക്ഷന്‍ ഓഫിസര്‍കൂടിയായ കലക്ടര്‍ ഡോ.കെ. വാസുകി, പൊതുനിരീക്ഷകരായി തെരഞ്ഞെടുപ്പ് കമ്മിഷന്‍ ജില്ലയിലേക്ക്് നിയോഗിച്ച ശരവണവേല്‍ രാജ്, ശ്രീധര്‍ ചിട്ടൂരി എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ് റൂമുകള്‍ സീല്‍ ചെയ്തത്. ഇനി വോട്ടെണ്ണല്‍ ദിനമായ മേയ് 23ന് രാവിലെയാണ് റൂമുകള്‍ തുറക്കുക.
വോട്ടെടുപ്പ് പൂര്‍ത്തിയാക്കി യന്ത്രങ്ങള്‍ പ്രത്യേക ഇരുമ്പു പെട്ടിക്കുള്ളിലാക്കി വിതരണ കേന്ദ്രങ്ങളിലെത്തിച്ചശേഷം അവിടെനിന്ന് പ്രത്യേക വാഹനങ്ങളിലാണ് സ്‌ട്രോങ് റൂമുകളിലേക്ക് എത്തിച്ചത്. സ്‌ട്രോങ് റൂമുകളുടെ സുരക്ഷയ്ക്ക് കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്. സി.സി.ടി.വി അടക്കമുള്ള മറ്റു സുരക്ഷാ സംവിധാനങ്ങളും ഏര്‍പ്പെടുത്തി. നിയമസഭാ മണ്ഡല അടിസ്ഥാനത്തിലാണ് സ്‌ട്രോങ് റൂമുകളില്‍ യന്ത്രങ്ങള്‍ സൂക്ഷിക്കുന്നത്.
വര്‍ക്കല നിയമസഭാ മണ്ഡലത്തിലെ വോട്ടിങ് യന്ത്രങ്ങള്‍ സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയത്തിലെ സ്‌ട്രോങ് റൂമിലാണ് സൂക്ഷിക്കുന്നത്.
ആറ്റിങ്ങല്‍ - സര്‍വോദയ വിദ്യാലയ ലിറ്റില്‍ ഫ്‌ളവര്‍ ഓഡിറ്റോറിയം (രണ്ടാംനില), ചിറയിന്‍കീഴ് - സര്‍വോദയ വിദ്യാലയ ഓഡിറ്റോറിയം, നെടുമങ്ങാട് - സെന്റ് ജോണ്‍സ് എച്ച്.എസ്.എസ്. ഹാള്‍, വാമനപുരം - സെന്റ് ജോണ്‍സ് എച്ച്.എസ്.എസ് ഹാള്‍, കഴക്കൂട്ടം - സര്‍വോദയ വിദ്യാലയ സെന്റ് പീറ്റേഴ്‌സ് ബ്ലോക്ക് ഓഡിറ്റോറിയം മെയിന്‍ ബില്‍ഡിങ്, വട്ടിയൂര്‍ക്കാവ് - മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, തിരുവനന്തപുരം - മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നേമം - മാര്‍ തിയോഫിലസ് ട്രെയിനിങ് കോളജ്, അരുവിക്കര ജയ് മാതാ ഐ.ടി.സി, പാറശാല മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കാട്ടാക്കട മാര്‍ ഇവാനിയോസ് കോളജ് ഓഡിറ്റോറിയം, കോവളം മാര്‍ ബസേലിയോസ് എന്‍ജിനീയറിങ് കോളജ് ഓഡിറ്റോറിയം, നെയ്യാറ്റിന്‍കര മാര്‍ ഇവാനിയോസ് കോളജ് ബി.വി.എം.സി ഹാള്‍ എന്നിങ്ങനെയാണ് ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിക്കുന്ന സ്‌ട്രോങ് റൂമുകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."