HOME
DETAILS

പകര്‍ച്ചവ്യാധി തടയാന്‍ മുന്‍കരുതലുകളുമായി ആരോഗ്യ വകുപ്പ്

  
backup
August 27 2018 | 04:08 AM

%e0%b4%aa%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%b5%e0%b5%8d%e0%b4%af%e0%b4%be%e0%b4%a7%e0%b4%bf-%e0%b4%a4%e0%b4%9f%e0%b4%af%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d

കൊച്ചി: പ്രളയത്തിന്റെ തീവ്രത അതിജീവിച്ചെങ്കിലും വരാനിരിക്കുന്ന പകര്‍ച്ചവ്യാധികളെ ശക്തമായി നേരിട്ട് ജനങ്ങളെ സംരക്ഷാനുള്ള മുന്‍കരുതലുമായി ആരോഗ്യ വകുപ്പ്. ആരോഗ്യ വകുപ്പിന്റെ പ്രത്യേക കണ്‍ട്രോള്‍ റൂം എറണാകുളം ജനറല്‍ ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍ പ്രവര്‍ത്തിക്കുന്നു. ഓഗസ്റ്റ് 18ന് ആരംഭിച്ച ഈ കണ്‍ട്രോള്‍ റൂം മരുന്നുകള്‍, വാക്‌സിനുകള്‍, ആരോഗ്യ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ നിര്‍വഹണത്തിന് മാത്രമായുള്ളതാണ്. മഞ്ഞുമ്മലില്‍ പ്രവര്‍ത്തിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഗോഡൗണില്‍ മാത്രമാണ് ഇപ്പോള്‍ മരുന്നു വിതരണം നടക്കുന്നത്. സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് ഇവിടെ നിന്നും മരുന്നുകള്‍ ലഭിക്കും.
ഒറ്റപ്പെട്ട് കിടന്നിരുന്ന സ്ഥലങ്ങളില്‍ പോലും ആരോഗ്യ വകുപ്പിന്റെ ഊര്‍ജസ്വലമായ പ്രവര്‍ത്തനങ്ങളിലൂടെ മരുന്നുകള്‍ എത്തിച്ചു. എയര്‍ ഡ്രോപ്, ഗതാഗതം തുടങ്ങി ഓരോ വിഭാഗങ്ങള്‍ക്കും ഓരോ ആളുകളെ ചുമതലപ്പെടുത്തി. ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ മൂന്ന് ജില്ലകളില്‍ മാത്രമായി 1300 എയര്‍ ഡ്രോപ്പുകള്‍ നടത്തി.
ബ്ലീച്ചിംഗ് പൗഡര്‍, ക്ലോറിന്‍, എലിപ്പനിയെ പ്രതിരോധിക്കാനുള്ള മരുന്നായ ഡോക്‌സി സൈക്ലിന്‍ എന്നിവ ലഭ്യമാക്കാന്‍ സാധിക്കുന്ന എല്ലായിടത്തും എത്തിച്ചു.
ചെളിയില്‍ ഇറങ്ങി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ നിര്‍ബന്ധമായും കഴിക്കേണ്ട മരുന്നാണ് ഡോക്‌സി സൈക്ലിന്‍. ഒരു ഡോസ് മരുന്നിലൂടെ ഒരു ആഴ്ചയ്ക്കുള്ള സംരക്ഷണമാണ് ലഭിക്കുക. 100 മില്ലിഗ്രാം വീതമുള്ള രണ്ട് ഗുളികകള്‍ ഒരു നേരം ഭക്ഷണത്തിന് ശേഷമാണ് കഴിക്കേണ്ടത്. ഈ മരുന്ന് എല്ലാ ക്യാമ്പുകളിലും അംഗനവാടികളിലും മറ്റ് പൊതു സ്ഥാപനങ്ങളിലും എത്തിച്ചു.
പ്രളയ ഭീഷണിയെക്കുറിച്ച് അറിയിപ്പ് ലഭിച്ചപ്പോള്‍ തന്നെ പാമ്പുകടിയേറ്റവര്‍ക്ക് വേണ്ടിയുള്ള ആന്റി സ്‌നേക്ക് വെനവും ആവശ്യത്തിന് കരുതിയിരുന്നു. ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശാസ്ത്രീയപരമായ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ വകുപ്പിന് കീഴില്‍ നല്‍കി വരികയാണ്. കൂടാതെ മരുന്നുകളുടേയും ശുചീകരണ വസ്തുക്കളുടേയും ഉപയോഗങ്ങളും അതിന്റെ രീതികളേയും സംബന്ധിച്ചും ജനങ്ങള്‍ക്ക് ബോധവത്കരണം നല്‍കും.
വെള്ളത്തില്‍ മുങ്ങി ഒറ്റപ്പെട്ട സ്ഥലങ്ങളിലും ക്യാംപുകളിലുമെല്ലാം കൃത്യസമയത്ത് മരുന്നുകള്‍ എത്തിച്ചു നല്‍കി നിരവധി ജീവനുകളാണ് ആരോഗ്യ വകുപ്പ് പ്രവര്‍ത്തകര്‍ രക്ഷിച്ചത്.

 

 

 

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രമുഖ വ്യവസായി രത്തൻ ടാറ്റ അന്തരിച്ചു

National
  •  2 months ago
No Image

കുവൈത്തിൽ 10 ബാഗ് ഹെറോയിനുമായി പ്രവാസി അറസ്റ്റിൽ

Kuwait
  •  2 months ago
No Image

ശൈഖ് സായിദ് ഫെസ്റ്റിവൽ നവംബർ 1 മുതൽ ആരംഭിക്കും

uae
  •  2 months ago
No Image

മസ്കത്തിൽ നിന്നും തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 1500-ൽ പരം പ്രവാസികളെ പിടികൂടി

oman
  •  2 months ago
No Image

കുംഭമേളയില്‍ സനാതനികളല്ലാത്തവരുടെ ഭക്ഷണശാലകള്‍ വേണ്ട; ആചാരങ്ങളുടെ ഉറുദു പദങ്ങളും മാറ്റണം; ആവശ്യമുന്നയിച്ച് അഖില ഭാരതീയ അഖാഡ പരിഷത്ത്

National
  •  2 months ago
No Image

കുട്ടനെല്ലൂര്‍ സഹകരണ ബാങ്കിലെ ക്രമക്കേട്; തൃശൂര്‍ സിപിഎമ്മില്‍ കൂട്ട അച്ചടക്ക നടപടി

Kerala
  •  2 months ago
No Image

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം; 2025-സാമ്പത്തിക വർഷത്തേക്ക് 7150 കോടി ദിർഹമിന്റെ ബജറ്റ് പ്രഖ്യാപിച്ച് യു.എ.ഇ

uae
  •  2 months ago
No Image

'അവര്‍ സംഘത്തെ മുന്നേ അറിഞ്ഞിരുന്നു';  മുന്‍ ഐപിഎസ് ശ്രീലേഖയുടെ ബി.ജെ.പി പ്രവേശനത്തില്‍ കെ.പി ശശികല

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-09-10-2024

PSC/UPSC
  •  2 months ago
No Image

എമിറേറ്റ്സ് ഇറാൻ വിമാനങ്ങൾ റദ്ദാക്കി

uae
  •  2 months ago