HOME
DETAILS
MAL
പത്തുലക്ഷത്തിന്റെ കുടിവെള്ളം നല്കി
backup
August 27 2018 | 04:08 AM
ചെങ്ങന്നൂര്‍ : മര്‍ച്ചന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍, കൊക്ക കോള കമ്പിനി നിര്‍മിച്ച പത്തു ലക്ഷം രൂപ വില വരുന്ന ഒന്നേകാല്‍ ലക്ഷം ലിറ്റര്‍ കുപ്പി മിനറല്‍ വാട്ടര്‍ ദുരിതബാധിത പ്രദേശത്തു വിതരണം ചെയ്യുന്നതിനായി നല്കി.
കല്ലിശ്ശേരിയിലെ വ്യാപാരിയായ ബിവിന്‍ ബാബുജിയുടെ ശ്രമഫലമായിട്ടാണ് കുടിവെള്ളം സൗജന്യമായി ലഭിച്ചത്.
എം.സി റോഡില്‍ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജിന് സമീപം ഗിരിദീപം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുടിവെള്ളം സജി ചെറിയാന് എം.എല്‍.എ ഏറ്റുവാങ്ങി. ബാബുജി ജയ്ഹിന്ദ് അധ്യക്ഷനായി. എം.എച്ച് റഷീദ്, ബിവിന്‍ ബാബുജി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."