HOME
DETAILS
MAL
അംഗപരിമിതര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു
backup
August 27 2020 | 02:08 AM
കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് മാനേജ്മെന്റ് സ്ഥാപനങ്ങളില്‍ അംഗപരിമിതര്‍ക്ക് നാലു ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി ശരിവച്ചു. സര്‍ക്കാര്‍ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നല്കുന്ന എല്ലാ സ്ഥാപനങ്ങളിലും അംഗപരിമിതര്‍ക്ക് തൊഴില്‍ സംവരണം നല്‍കണമെന്ന സംസ്ഥാന സര്‍ക്കാര്‍ തീരുമാനം ചോദ്യംചെയ്തു സമര്‍പ്പിച്ച വിവിധ ഹരജികള്‍ ജസ്റ്റിസ് പി.വി ആശ തീര്‍പ്പാക്കുകയായിരുന്നു. അംഗപരിമിതര്‍ക്കുള്ള പരിഗണനകള്‍ സംബന്ധിച്ചു 2010 ല്‍ സുപ്രിം കോടതി പുറപ്പെടുവിച്ച വിധി പ്രകാരം സംവരണം തടയാനാവില്ലെന്നു കോടതി ഉത്തരവില്‍ വ്യക്തമാക്കി. 2016ലെ അംഗപരിമിതര്‍ക്കുള്ള അവകാശ നിയമ പ്രകാരമുള്ള ഉത്തരവുകള്‍ നടപ്പാക്കാനും കോടതി നിര്‍ദ്ദേശം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."