HOME
DETAILS

വീടുകള്‍ വാസയോഗ്യമാക്കാതെ ക്യാംപുകള്‍ പിരിച്ചുവിടരുത്: കെ.സി

  
backup
August 27 2018 | 04:08 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%be%e0%b4%b8%e0%b4%af%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%ae%e0%b4%be%e0%b4%95%e0%b5%8d%e0%b4%95-2

ആലപ്പുഴ: വീടുകള്‍ വാസയോഗ്യമാണെന്നുറപ്പാക്കാതെ ദുരിതാശ്വാസ ക്യാംപുകളില്‍ കഴിയുന്ന കുട്ടനാട്ടുകാരെ തിരിച്ചയയ്ക്കുന്നത് അംഗീകരിക്കില്ലെന്ന് കെ.സി വേണുഗോപാല്‍ എം.പി. കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങളുടെ സ്ഥിതി ദയനീയമാണ്.
കൈനകരി, പുളിങ്കുന്ന് പോലുള്ള പ്രദേശങ്ങളിലെ വീടുകളിലെ വെള്ളം കെട്ടിനില്‍ക്കുന്ന അവസ്ഥയാണ്. ഈ സാഹചര്യത്തില്‍ ജനങ്ങളെ ക്യാമ്പുകളില്‍ നിന്നും വീടുകളിലേക്ക് തിരിച്ചയച്ചാല്‍ സാംക്രമിക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുന്ന അവസ്ഥയുണ്ടാകുമെന്നു കെ.സി. വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
28, 29 തീയതികളില്‍ കുട്ടനാട്ടില്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള ശുചീകരണം സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ഏകപക്ഷീയമായി കൈക്കൊണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം വിളിക്കുകയോ മറ്റ് ആലോചനകള്‍ നടത്തുകയോ ചെയ്തിട്ടില്ല. കുട്ടനാട്ടിലെ വീടുകളില്‍ നിന്നും ജലം ഇറങ്ങണമെങ്കില്‍ പാടശേഖരങ്ങളിലെ ജലനിരപ്പ് താഴണം. വൈദ്യുതിയടക്കമുള്ളവ ഉറപ്പാക്കേണ്ടതുണ്ട്.
പാടശേഖരത്തില്‍ നിന്നും ജലം വറ്റിക്കുന്നതിന്റെ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയം കലര്‍ത്താന്‍ കോണ്‍ഗ്രസും യു.ഡി.എഫുമില്ല. എന്നാല്‍ ക്യാംപുകളില്‍ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. രാഷ്ട്രീയമായ ചേരിതിരിവിനെ കുറിച്ചും വിവേചനങ്ങളെ കുറിച്ചും വ്യാപക പരാതികളാണ് ക്യാമ്പുകളില്‍ നിന്നും വരുന്നത്. ജനപ്രതിനിധികളെ വിശ്വാസത്തിലെടുത്താണ് പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടത്. ജനപ്രതിനിധികളെ പൂര്‍ണമായും മാറ്റിനിര്‍ത്തിക്കൊണ്ടുള്ള പ്രവര്‍ത്തനമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
വിഷയം മുഖ്യമന്ത്രിയുടെ അടക്കം ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ക്യാംപുകളില്‍ നിന്നും വീടുകളിലേക്ക് മടങ്ങുന്നവര്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തിലും അവ്യക്തത ഉണ്ട്. കുട്ടനാട്ടില്‍ നിന്നും പ്രളയം മൂലം ബന്ധുവീടുകളിലും മറ്റും അഭയം തേടിയവരടക്കം ദുരിതബാധിതരായ എല്ലാവര്‍ക്കും ധനസഹായം നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.
കുട്ടനാട്ടിലെ കര്‍ഷകര്‍ക്ക് പുനര്‍വായ്പ എന്ന ആശയം ജനങ്ങളെ കൂടുതല്‍ കടത്തിലേക്ക് തള്ളിവിടും എന്നതിനാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാനുള്ള നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും ബാങ്കുകളും സ്വീകരിക്കണം.
ദുരിതബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികളുടെ യോഗം വിളിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് എം. ലിജു, മുന്‍ എം.എല്‍.എ എ.എ ഷുക്കൂര്‍, കെ.പി.സി.സി സെക്രട്ടറി അഡ്വ. കെ.പി ശ്രീകുമാര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരള ക്രിക്കറ്റ് ലീഗിന് പിന്നാലെ തലസ്ഥാനത്ത് വീണ്ടും ക്രിക്കറ്റ് ആവേശം

Cricket
  •  2 months ago
No Image

അബൂദബിയിൽ ഒലിയാൻഡർ ചെടികൾക്ക് നിരോധനം

uae
  •  2 months ago
No Image

'അത് പൊലീസ് മര്‍ദനമല്ല, രക്ഷാപ്രവര്‍ത്തനം'; നവകേരള സദസിലെ വിവാദ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്കെതിരെ അന്വേഷണം

Kerala
  •  2 months ago
No Image

ലഹരിക്കേസ്: ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനും നോട്ടീസ്

Kerala
  •  2 months ago
No Image

കാറില്‍ ചൈല്‍ഡ് സീറ്റ് ഉടന്‍ നിര്‍ബന്ധമാക്കില്ലെന്ന് ഗതാഗത മന്ത്രി

Kerala
  •  2 months ago
No Image

സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത 

organization
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് 

Kerala
  •  2 months ago
No Image

ഡ്രൈവറുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി നല്‍കി; ഇടുക്കി ഡിഎംഒ അറസ്റ്റില്‍

Kerala
  •  2 months ago
No Image

'എ.ഡി.ജി.പി വഴിവെട്ടിക്കൊടുത്തു, ആക്ഷന്‍ ഹീറോയെ പോലെ സുരേഷ് ഗോപിയെ എഴുന്നള്ളിച്ചു' സഭയില്‍ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷം 

Kerala
  •  2 months ago
No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago