വയനാട്ടില്‍ പോളിങ് 80 ശതമാനം കടന്നത് അഞ്ച് നിയോജക മണ്ഡലങ്ങളില്‍
നിസാം കെ അബ്ദുല്ല
കല്‍പ്പറ്റ: ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജ്യത്തെ ഗ്ലാമര്‍ മണ്ഡലങ്ങളില്‍ ഒന്നായി മാറിയ വയനാട്ടില്‍ പോളിങ് 80 ശതമാനം കടന്നത് അഞ്ച് നിയോജക മണ്ഡലങ്ങളില്‍. തിരുവമ്പാടി, ഏറനാട്, കല്‍പ്പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലാണ് 80 ശതമാനത്തിന് മുകളില്‍ പോളിങ് നടന്നത്.
മുഴുവന്‍ മണ്ഡലങ്ങളിലും സ്ത്രീ വോട്ടര്‍മാരാണ് പോളിംഗില്‍ മുന്നിലുള്ളത്. 80.26 ശതമാനമാണ് മണ്ഡലത്തില്‍ രേഖപ്പെടുത്തിയത്. ഇത് രാഹുല്‍ ഇഫെക്ടെന്ന് യു.ഡി.എഫും തങ്ങള്‍ മണ്ഡലത്തില്‍ കാടിളക്കി നടത്തിയ പ്രചാരണത്തിന്റെ പ്രതിഫലനമെന്ന് എല്‍.ഡി.എഫും അവകാശപ്പെടുന്നുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ ഏഴ് ശതമാനത്തിനടുത്ത് വോട്ട് ശതമാനം കൂടിയത് തങ്ങള്‍ക്ക് അനുകൂലമാകുമെന്നാണ് ഇരുമുന്നണികളും അവകാശപ്പെടുന്നത്. മൃഗീയ ഭൂരിപക്ഷത്തിലേക്ക് കാര്യങ്ങള്‍ കടക്കുമെന്നാണ് യു.ഡി.എഫ് ക്യാംപിന്റെ വിലയിരുത്തല്‍. എന്നാല്‍ മണ്ഡലത്തില്‍ വന്‍ അത്ഭുതത്തിനാണ് കളമൊരുങ്ങുന്നതെന്നാണ് തെരഞ്ഞെടുപ്പിന് ശേഷവും എല്‍.ഡി.എഫ് കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്ന ആത്മവിശ്വാസം. തങ്ങളുടെ ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലം കാണുമെന്ന് തന്നെയാണ് ഇവരുടെ വിശ്വാസവും. എന്‍.ഡി.എയും തങ്ങളുടെ വോട്ടില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. വയനാട് മണ്ഡലത്തില്‍പ്പെടുന്ന ജില്ലയിലെ തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ ഇത്തവണ മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. 2014 ലെ 75.33ശതമാനത്തില്‍ നിന്ന് 81.09ലേക്ക് വോട്ടു ശതമാനം കൂടി. 1, 70, 289 വോട്ടര്‍മാരാണ് ഈ മണ്ഡലത്തിലുള്ളത്. ഇതില്‍ 1, 38, 091 പേരും സമ്മതിദാനാവകാശം വിനിയോഗിച്ചു. 85, 630 സ്ത്രീ വോട്ടര്‍മാരില്‍ 71, 245 പേരും 84, 658 പുരുഷന്മാരില് 66, 846 പേരും വോട്ട് രേഖപ്പെടുത്തി. 83.20 ശതമാനമാണ് ഇവിടെ സ്ത്രീവോട്ടര്‍മാരില്‍ സമ്മതിദാന അവകാശം വിനിയോഗിച്ചത്. പുരുഷന്മാര് 78.96ഉം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."