HOME
DETAILS

14 കേന്ദ്രങ്ങളില്‍ നാളെ ശിഹാബ് തങ്ങള്‍ അനുസ്മരണം

  
backup
April 25 2019 | 05:04 AM

14-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86-%e0%b4%b6%e0%b4%bf

വെങ്ങപ്പള്ളി: ശംസുല്‍ ഉലമാ ഇസ്‌ലാമിക് അക്കാദമി റമദാന്‍ കാംപയിനോടനുബന്ധിച്ച് നടത്തുന്ന ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രാര്‍ഥനാ സംഗമങ്ങള്‍ക്ക് ഇന്ന് പടിഞ്ഞാറത്തറയില്‍ തുടക്കമാവും.
വൈകിട്ട് നാലിന് ടൗണ്‍ മദ്‌റസ ഹാളില്‍ സയ്യിദ് ഫഖ്‌റുദ്ദീന്‍ പൂക്കോയ തങ്ങള്‍ മലപ്പുറം ജില്ലാതല ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത ജില്ലാ പ്രസിഡന്റ് കെ.ടി ഹംസ മുസ്‌ലിയാര്‍ അധ്യക്ഷനാവും. സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ പ്രാര്‍ഥന നടത്തും. പിണങ്ങോട് അബൂബക്കര്‍ അനുസ്മരണ പ്രഭാഷണവും ശൗക്കത്തലി വെള്ളമുണ്ട മുഖ്യ പ്രഭാഷണവും നടത്തും.
നാളെ വൈകിട്ട് നാലിന് ജില്ലയിലെ 14 മേഖലകളില്‍ അനുസ്മരണ സംഗമങ്ങള്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി മേഖലാ സംഗമം മൈതാനിക്കുന്ന് ശംസുല്‍ ഉലമാ വിമന്‍സ് കോളജില്‍ മുസ്തഫ ദാരിമിയുടെ അധ്യക്ഷതയില്‍ എസ്.വൈ.എസ് ജില്ലാ സെക്രട്ടറി മുഹമ്മദ് കുട്ടി ഹസനി ഉദ്ഘാടനം ചെയ്യും. അബ്ദു റഹ്മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തും.ബീനാച്ചിയില്‍ നടക്കുന്ന മീനങ്ങാടി മേഖലാ സംഗമം ഹംസ ദാരിമിയുടെ അധ്യക്ഷതയില്‍ അബൂബക്കര്‍ ഫൈസി മണിച്ചിറ ഉദ്ഘാടനം ചെയ്യും. കെ.എ നാസര്‍ മൗലവി അനുസ്മരണ പ്രഭാഷണം നടത്തും.
റഷീദ് ദാരിമിയുടെ അധ്യക്ഷതയില്‍ ചേരുന്ന മുട്ടില്‍ മേഖലാ സംഗമം എന്‍.കെ റഷീദും സി. മൊയ്തീന്‍ കുട്ടിയുടെ അധ്യക്ഷതയില്‍ കല്‍പ്പറ്റ മേഖലാ സംഗമം ആര്‍.പി മുജീബ് തങ്ങളും കമ്പളക്കാട് മേഖല പി.സി ഇബ്‌റാഹിം ഹാജിയുടെ അധ്യക്ഷതയില്‍ കെ.കെ അഹ്മദ് ഹാജിയും പനമരം സി.കെ മജീദ് ദാരിമിയുടെ അധ്യക്ഷതയില്‍ എ. അശ്‌റഫ് ഫൈസിയും മാനന്തവാടി ഉമര്‍ ദാരിമിയുടെ അധ്യക്ഷതയില്‍ സി. കുഞ്ഞബ്ദുല്ലയും തലപ്പുഴ എടപ്പാറ കുഞ്ഞമ്മദിന്റെ അധ്യക്ഷതയില്‍ ഇബ്‌റാഹിം ഫൈസി വാളാടും കോറാം മദ്‌റസയില്‍ വെള്ളമുണ്ട മേഖലാ സംഗമം പി. കുഞ്ഞബ്ദുല്ല ഹാജിയുടെ അധ്യക്ഷതയില്‍ അബ്ദുല്‍ അസീസ് കോറാം തരുവണയില്‍ മമ്മുട്ടി ഫൈസിയുടെ അധ്യക്ഷതയില്‍ എം. മുഹമ്മദ് ബഷീര്‍, പൊഴുതനയില്‍ ശംസീര്‍ ഫൈസിയുടെ അധ്യക്ഷതയില്‍ അബ്ദുല്ല കുട്ടി ദാരിമി, മേപ്പാടിയില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ അധ്യക്ഷതയില്‍ പി.പി.എ കരീം, റിപ്പണില്‍ സലാം മുസ്‌ലിയാരുടെ അധ്യക്ഷതയില്‍ ബാപ്പുട്ടി ഹാജിയും അമ്പലവയല്‍ കണക്കയില്‍ മുഹമ്മദ് ഹാജിയുടെ അധ്യക്ഷതയില്‍ ഉമര്‍ ഹാജി ചുള്ളിയോടും ഉദ്ഘാടനം ചെയ്യും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എന്‍സിപിസി ജല വിതരണ പദ്ധതിയിൽ ക്രമക്കേട് ആരോപണം; ആത്മഹത്യയ്ക്ക് ശ്രമിച്ച സിപിഎം പ്രാദേശിക നേതാവ് മരിച്ചു

Kerala
  •  11 days ago
No Image

കറന്റ് അഫയേഴേസ്-02-12-2024

latest
  •  11 days ago
No Image

സഊദിയിൽ വാഹനാപകടം: മൂന്നിയൂർ സ്വദേശി മരിച്ചു

Saudi-arabia
  •  11 days ago
No Image

ദേശീയപാതയിൽ സ്കൂട്ടറിൽ ടോറസ് ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം

Kerala
  •  11 days ago
No Image

ആലപ്പുഴയിൽ കാറും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അഞ്ച് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

Kerala
  •  12 days ago
No Image

ഇന്ത്യൻ ബാഡ്മിന്റൺ താരം പി വി സിന്ധു വിവാഹിതയാകുന്നു

Others
  •  12 days ago
No Image

വാടക വീട്ടിൽ നാലര കിലോഗ്രാം കഞ്ചാവ് സൂക്ഷിച്ച യുവാവ് പിടിയിൽ

Kerala
  •  12 days ago
No Image

സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു; സംസ്ഥാനത്ത് 4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കനത്ത മഴ; മലപ്പുറം,ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

കഴക്കൂട്ടത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചുവെച്ചിരുന്ന 30 ലിറ്റർ വിദേശ മദ്യം പിടികൂടി

Kerala
  •  12 days ago