ഇരുട്ടില്‍ത്തപ്പി അഗ്നിശമന സേന; റോഡ് ശുചീകരിക്കാനെത്തിയ വാഹനത്തില്‍ ലൈറ്റില്ല
പള്ളിക്കല്‍: രാത്രിയില്‍ ഓയില്‍ പരന്നൊഴുകി അപകടത്തിലായ റോഡ് ശുചീകരിക്കാനെത്തിയ വാഹനത്തില്‍ ലൈറ്റ് സംവിധാനമില്ലാത്ത് ആക്ഷേപത്തിനിടയാക്കി. ചൊവ്വാഴ്ച പള്ളിക്കല്‍ ബസാര്‍ റോഡില്‍ ടാങ്കര്‍ ലോറിയില്‍ നിന്നും റോഡിലേക്ക് പരന്നൊഴുകിയ ഓയില്‍ നീക്കം ചെയ്യാനെത്തിയതായിരുന്ന മീഞ്ചന്തയില്‍ നിന്നും അഗ്നിശമന സേനയുടെ രണ്ട് യൂനിറ്റ്. എന്നാല്‍ ഈ രണ്ട് വാഹനത്തിലും ഇരുട്ടുള്ള സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള ലൈറ്റ് സംവിധാനം ഉണ്ടായിരുന്നില്ല.
പ്രദേശത്ത് തെരുവ് വിളക്കില്‍ നിന്നുള്ള വെളിച്ചം പോലും ഇല്ലാത്തതിനാല്‍ അഗ്നിശമന സേനയെ സഹായിക്കാന്‍ നാട്ടുകാര്‍ ആദ്യം മൊബൈലുകളിലെ വെളിച്ചം പകര്‍ന്നു നല്‍കുകയും പിന്നീട് കാറിന്റേയും ഇരുചക്ര വാഹനത്തിന്റേയും ഹെഡ്‌ലൈറ്റില്‍ നിന്നുള്ള വെളിച്ചത്തിലുമാണ് റോഡില്‍ ശുചീകരണ പ്രവൃത്തി നടത്തിയത്.
തെരഞ്ഞെടുപ്പ് ദിവസമായതിനാല്‍ ലൈറ്റുകള്‍ പോളിങ് സ്‌റ്റേഷനുകളിലെ ആവശ്യങ്ങള്‍ക്കായി കൊണ്ട് പോയതാണെന്നാണ് സംഭവസ്ഥലത്തെത്തിയ ഒരു സേനാ ഉദ്യോഗസ്ഥന്റെ വിശദീകരണം. എന്നാല്‍ ഈ വിശദീകരണം അപഹാസ്യമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അപകട മേഖലകളില്‍ രക്ഷകരായി എത്തേണ്ട ദുരന്തനിവാരണ സേനയുടെ ഇത്തരം വീഴ്ചകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ഭരണാധികാരികളുടെ തികഞ്ഞ അനാസ്ഥയാണ് ഇത്തരം വീഴ്ചകള്‍ക്ക് കാരണമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."