വാട്‌സ് ആപാണ് താരം
ആവശ്യത്തിനും അനാവശ്യത്തിനും വാട്‌സ് ആപിനെ ഉപയോഗിക്കുന്നവര്‍ക്ക് ഏറ്റവും ഉപകാരമായ പ്രവര്‍ത്തനത്തില്‍ വാട്‌സ് ആപ് താരമായി. പ്രളയബാധിത പ്രദേശങ്ങളില്‍ അവശ്യസാധനങ്ങളും മറ്റും ശേഖരിക്കുന്നതില്‍ വാട്‌സ് ആപ് നിര്‍ണായക പങ്കുവഹിച്ചു. വാട്‌സ് ആപിലൂടെയുള്ള അറിയിപ്പുകളാണ് സാധനങ്ങളും ആവശ്യമായ ഫണ്ടുകളും ശേഖരിക്കുന്നതിനും കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഉപയോഗപ്പെടുത്തിയത്.
ജില്ലയില്‍നിന്നു പ്രളയബാധിത പ്രദേശങ്ങളിലേക്കു സാധനങ്ങളുമായി ആദ്യ ലോറികള്‍ പുറപ്പെട്ടത് തൃക്കരിപ്പൂരില്‍ നിന്നാണ്. തൃക്കരിപ്പൂര്‍ ടൗണ്‍ എഫ്.സി, അല്‍ഹുദാ ബീരിച്ചേരി എന്നീ ക്ലബുകള്‍ കാര്യങ്ങള്‍ ഏകോപിപ്പത് വാട്‌സ് ആപ് കൂട്ടായ്മയിലൂടെയാണ്. ഈ രണ്ടു ക്ലബുകളും പത്തോളം ലോറികളിലാണ് സാധനങ്ങള്‍ പ്രളയബാധിത പ്രദേശങ്ങളിലെത്തിച്ചത്.
കൂടാതെ, തൃക്കരിപ്പൂരിലെ പ്രവാസി കൂട്ടായ്മയായ അലൈവ് തൃക്കരിപ്പൂര്‍ വാട്‌സ് ആപ് ഗ്രൂപ്പ്, സുല്‍ഫെക്‌സ് മാട്രസുമായി ചേര്‍ന്നുകൊണ്ട് 500മെത്തകള്‍ ദുരിത ബാധിതര്‍ക്കായി നല്‍കുന്നു. 2000രൂപ വിലയുള്ള മെത്ത, തലയിണ, മെത്തവിരി എന്നിവയാണ് നല്‍കുക.
ക്യാംപുകളില്‍ കഴിയുവര്‍ മടങ്ങി വന്നാല്‍ പ്രളയബാധിത പ്രദേശം സന്ദര്‍ശിച്ച ശേഷം തിരഞ്ഞെടുത്ത പഞ്ചായത്തിലെ അര്‍ഹതപ്പെട്ടവര്‍ക്കു നേരിട്ടു തന്നെ എത്തിച്ചു കൊടുക്കാനുള്ള സംവിധാനം നടത്തുമെന്ന് ചീഫ് അഡ്മിന്‍ സി. സലാം അറിയിച്ചു. പ്രളയക്കെടുതിയിലകപ്പെട്ടവര്‍ക്ക് തൃക്കരിപ്പൂര്‍ ടി.സി.എന്‍ ചാനല്‍ വാട്‌സ് ആപ് കൂട്ടായ്മ സ്വരൂപിച്ചത് ഒരു ലക്ഷത്തിമൂവായിരത്തി മുന്നൂറു രൂപയാണ്. സ്വരൂപിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറി. തൃക്കരിപ്പൂര്‍ പോളിടെക്‌നിക് കോളജില്‍ നടന്ന ചടങ്ങില്‍ വാട്‌സ് ആപ് കൂട്ടായ്മയുടെ ചെയര്‍മാന്‍ ഡോ സി.കെ.പി കുഞ്ഞബ്ദുല്ല എ.ഡി.എം എന്‍ ദേവിദാസിനു തുക കൈമാറി. കണ്‍വീനര്‍ പ്രസാദ് പുതിയടത്ത്, വര്‍ക്കിങ് ചെയര്‍മാന്‍ ടി.വി ചന്ദ്രദാസ്, വൈസ് ചെയര്‍മാന്‍ കെ. സഹജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."