രാഷ്ട്രീയ പരസ്യങ്ങള്‍ക്കായി ഫേസ്ബുക്കില്‍ ഏറ്റവും കൂടുതല്‍ പണം മുടക്കിയത് ബി.ജെ.പി
ന്യൂഡല്‍ഹി: ഫേസ്ബുക്കില്‍ ഏറ്റവും അധികം രാഷ്ട്രീയ പരസ്യം നല്‍കിയതില്‍ ബി.ജെ.പി മുന്നില്‍. കഴിഞ്ഞ 18 മാസത്തിനിടെ 4.61കോടി രൂപയാണ് ബി.ജെ.പി ഫേസ്ബുക്കില്‍ പരസ്യത്തിനായി മുടക്കിയത്. 2019 ഫെബ്രുവരി മുതല്‍ ആഗസ്ത് 24 വരെയുള്ള കണക്കാണിത്.
ഇതിന് പുറമേ രാഷ്ട്രീയ പ്രചരണത്തിനായി ഉപയോഗിച്ച മറ്റു പേജുകളിലൂടെയും കോടികള്‍ ബി.ജെ.പി മുടക്കിയിട്ടുണ്ട്. പരസ്യത്തിനായി കാശ് മുടക്കിയ ആദ്യ പത്തില്‍ നാലും ബി.ജെ.പിയുമായി ബന്ധമുള്ളതാണ്.ഇവര്‍ നല്‍കിയിരിക്കുന്നത് ഡല്‍ഹിയിലെ ബിജെപി ഹെഡ്ക്വാര്‍ട്ടേഴ്സിന്റെ അഡ്രസ്സാണെന്ന് ഇന്ത്യന്‍ എക്സ്പ്രസന റിപോര്‍ട്ട് ചെയ്യുന്നു. ഇവയെല്ലാം കൂടി കണക്കാക്കുമ്പോള്‍ 10.17 കോടി രൂപയാണ് ഫെയ്സ്ബുക്കില്‍ പരസ്യത്തിനായി ബി.ജെ.പി കേന്ദ്രങ്ങള്‍ ചെലവാക്കിയ തുക.
1.84 കോടി രൂപയാണ് ഈ കാലയളവില്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് ഫേയ്സ്ബുക്ക് പരസ്യത്തിനായി ചിലഴിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."