HOME
DETAILS

30ന് വയനാടിനെ ഒറ്റക്കെട്ടായി ശുചീകരിക്കും

  
backup
August 27 2018 | 06:08 AM

30%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%a8%e0%b4%be%e0%b4%9f%e0%b4%bf%e0%b4%a8%e0%b5%86-%e0%b4%92%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%95%e0%b5%8d%e0%b4%95%e0%b5%86%e0%b4%9f%e0%b5%8d%e0%b4%9f

കല്‍പ്പറ്റ: ഈ മാസം 30ലെ വി ഫോര്‍ വയാനാട്-മിഷന്‍ ക്ലീന്‍ വയനാട് ശുചീകരണ രൂപരേഖ തയാറായി.
ജൈവ-അജൈവ മാലിന്യങ്ങള്‍ ബഹുജന പങ്കാളിത്തത്തോടെ വേര്‍തിരിച്ച് സംസ്‌കരിക്കുന്നതിന് ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ വാര്‍ഡ് തലത്തില്‍ 30ന് രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ സമ്പൂര്‍ണ ഏകദിന ശുചീകരണ യജ്ഞം വി. ഫോര്‍ വയനാട്, മിഷന്‍ ക്ലീന്‍ വയനാടാണ് സംഘടിപ്പിക്കുന്നത്. രാഷ്ട്രീയ സംഘടനകള്‍, വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍, യുവജന, മഹിള, വയോജന സംഘടനകള്‍, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍, ആരോഗ്യ വകുപ്പ്, ഹരിതകേരള മിഷന്‍, കുടുംബശ്രീ മിഷന്‍, ശുചിത്വമിഷന്‍, എന്‍.എസ്.എസ്, എന്‍.സി.സി, യൂത്ത് ക്ലബ്, സ്റ്റുഡന്റ് പൊലിസ് കേഡറ്റ്, ആശാവര്‍ക്കര്‍മാര്‍, സാക്ഷരതാ പ്രേരക്, അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, സന്നദ്ധ സംഘടനകള്‍, സര്‍ക്കാരിതര സംഘടനകള്‍ എന്നിവര്‍ ഉദ്യമത്തില്‍ പങ്കാളികളാകും. ജൈവ മാലിന്യങ്ങള്‍ ഉറവിടത്തില്‍ത്തന്നെ സംസ്‌ക്കരിക്കും. അജൈവ മാലിന്യങ്ങള്‍ തരംതിരിച്ച് സൂക്ഷിക്കും. ഇതിന് താല്‍ക്കാലിക മെറ്റീരിയല്‍ കളക്ഷന്‍ ഫസിലിഫറ്റി(എം.സി.എഫ്) സെക്രട്ടറിമാര്‍ ഉറപ്പു വരുത്തേണ്ടതാണ്. ഇതിന് ഹരിത കര്‍മ സേനയുടെ സേവനം പ്രയോജനപ്പെടുത്തണം. വില്ലേജ് പരിധിയിലുള്ള പുറംപോക്കുകള്‍, പൊതുസ്ഥലങ്ങള്‍, കുടിവെള്ള സ്രോതസുകള്‍, ദുരിതാശ്വാസ ക്യാംപുകള്‍ എന്നിവ ശുചീകരിച്ചെന്ന് ഉറപ്പ് വരുത്തി വില്ലേജ് ഓഫിസര്‍മാര്‍ മേല്‍ ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണം. ശുചീകരണത്തിന് ഏര്‍പ്പെടുന്നവരെല്ലാവരും പ്രതിരോധ ഗുളിക കഴിച്ചെന്ന് ആരോഗ്യ വകുപ്പ് ഉറപ്പുവരുത്തണം. ആരോഗ്യ വകുപ്പിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ച് മാത്രമേ ക്ലോറിനേഷന്‍ നടത്താവൂ. ശുചീകരണത്തിന് മുന്‍പും ശേഷവും പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുടെ ഡോക്യുമെന്റേഷന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനം നിര്‍വ്വഹിക്കണം. 30ലെ ശുചീകരണ പ്രവര്‍ത്തനത്തിന്റെ വര്‍ക് പ്ലാന്‍ തയ്യാറാക്കി സെക്രട്ടറിമാര്‍ 29ന് ഉച്ചക്ക് രണ്ടിനകം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ജില്ലാ തല ഉദ്യോഗസ്ഥര്‍ വകുപ്പിലെ ജിവനക്കാരെ വാര്‍ഡ് തല ശുചീകരണത്തിന് നിയോഗിച്ച് ഉത്തരവിറക്കണം. സെക്രട്ടറിമാര്‍ സന്നദ്ധ പ്രവര്‍ത്തകരുടെ എണ്ണം നിജപ്പെടുത്തേണ്ടതും ജില്ലാ ഹെല്‍പ്പ് ഡെസ്‌ക് മുഖേന ജില്ലാ പ്ലാനിങ് ഓഫീസില്‍ 28ന് 3.30 നകം അറിയിക്കേണ്ടതുമാണ്. ശുചീകരണത്തിന് ആവശ്യമായ വസ്തുക്കള്‍ കല്‍പ്പറ്റ അഫാസ് ബില്‍ഡിംഗിലുള്ള ജില്ലാ ശുചിത്വ മിഷന്‍ ഓഫീസില്‍ നിന്നും 28നകം കൈപ്പറ്റണമെന്നും ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍ നിര്‍ദേശിച്ചു. എം.പിമാര്‍, എം.എല്‍.എമാര്‍ രക്ഷാധികാരികളായി ജില്ലാ തല കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭാസ സ്ഥിരം സമിതി അധ്യക്ഷന്‍ വൈസ് ചെയര്‍ പേഴ്‌സണുമാണ്. ജില്ലാ കലക്ടര്‍ കണ്‍വീനറും, സബ് കലക്ടര്‍ കോര്‍ഡിനേറ്ററുമായിരിക്കും. അഡ്വ. ഒ.ആര്‍ രഘു, അനിലാ തോമസ്, ശോഭാ രാജന്‍, ടി ഉഷാകുമാരി, സി ഓമന, എ ദേവകി, കെ മിനി, എ.എന്‍ പ്രഭാകരന്‍, പി.കെ അസ്മത്ത്, സി.കെ മഹാദേവന്‍, പി.എം നാസര്‍, പി ഇസ്മയില്‍, സി.കെ ശിവരാമന്‍, കുര്യാക്കോസ്, വര്‍ഗ്ഗീസ് മുരിയന്‍കാവില്‍ എന്നിവര്‍ അംഗങ്ങളാണ്. ഡെപ്യൂട്ടി ഡി.എം.ഒ (ആരോഗ്യം), ശുചിത്വമിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ (സാങ്കേതിക സഹായം), കുടുംബശ്രീ ജില്ലാ കോര്‍ഡിനേറ്റര്‍ (നിര്‍വ്വഹണം), ഹരിത കേരള മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ (മനുഷ്യ വിഭവ എകോപനം) ജോയിന്റ് കോര്‍ഡിനേറ്റര്‍മാരുമായിരിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരാണ് ബ്ലോക്ക് തല ഏകോപന സമിതിയുടെ അദ്ധ്യക്ഷന്‍മാര്‍. അസി. സെക്രട്ടറിഹെല്‍ത്ത് സൂപ്പര്‍വൈസര്‍ (ആരോഗ്യം)കോര്‍ഡിനേറ്ററും, മെഡിക്കല്‍ ഓഫീസര്‍ഹെല്‍ത്ത് ഓഫീസര്‍ ജോയിന്റ് കോര്‍ഡിനേറ്ററുമാകും. ശുചിത്വമിഷന്‍ റിസോഴ്‌സ് പെഴ്‌സണ്‍ (സാങ്കേതിക സഹായം), കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ (നിര്‍വ്വഹണം), ഹരിത കേരള മിഷന്‍ റിസോഴ്‌സ് പേഴ്‌സണ്‍ (മനുഷ്യ വിഭവ എകോപനം) എന്നിവര്‍ ജോയിന്റ് കോര്‍ഡിനേറ്റര്‍മാരുമായിരിക്കും. ജില്ലാ മെഡിക്കല്‍ ഓഫീസര്‍, ഗ്രാമ വികസന വകുപ്പ് ജോയിന്റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ലാ പ്ലാനിങ് ഓഫീസര്‍ എന്നിവരാണ് നോഡല്‍ ഓഫീസര്‍മാര്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  7 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  7 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  7 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  8 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  9 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  9 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago