ശ്രീവിദ്യയുടെ സ്മരണയ്ക്കായി കള്‍ച്ചറല്‍ സൊസൈറ്റി
തിരുവനന്തപുരം: മണ്മറഞ്ഞ ചലച്ചിത്രതാരം ശ്രീവിദ്യയുടെ സ്മരണയ്ക്കായി സുഹൃത്തുക്കള്‍ ശ്രീവിദ്യ കലാനികേതന് എന്ന പേരില്‍ കള്‍ച്ചറല്‍ സൊസൈറ്റി രൂപീകരിക്കുന്നു.
കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നൃത്തവും സംഗീതവും ഉപകരണ സംഗീതവും അഭ്യസിപ്പിക്കുന്ന സ്കൂള്‍ 14 ജില്ലകളിലും ആരംഭിക്കുമെന്ന് ശ്രീവിദ്യ കലാനികേതന്ഡയറകഎടര് അഞ്ചിത സുധീഷ് ശങ്കര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം കലാകാരന്മാര്ക്കായി തലസ്ഥാനത്ത് സ്ഥിരംവേദി കലാനികേതന്റെ നേതൃത്വത്തില്‍ സ്ഥാപിക്കും. ശ്രീവിദ്യയുടെ 63-ാം ജന്മദിനാഘോഷങ്ങളോട് അനുബന്ധിച്ച് 24-ന് പൂജപ്പുര സരസ്വതീ മണ്ഡപത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ കലാനികേതന്റെ ഉദ്ഘാടനം മന്ത്രി എ.കെ ബാലന് നിര്‍വ്വഹിക്കും. ഒ.രാജഗോപാല്‍ എം.എല്‍.എ അധ്യക്ഷനായിരിക്കും. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് മെഗാഷോ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."