HOME
DETAILS
MAL
മേപ്പയ്യൂര്‍ മൃഗാശുപത്രിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണം
backup
July 20 2016 | 23:07 PM
മേപ്പയ്യൂര്‍: മൃഗാശുപത്രിയില്‍ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന് ചങ്ങരംവെള്ളി ക്ഷീരോല്പാദക സഹകരണ സംഘം ഭരണ സമിതി അംഗീകരിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്ഥിരം ഡോക്ടര്‍മാര്‍ പരിശീലനത്തിന് പോയ ഒഴിവില്‍ ജോലി ചെയ്യുന്നതിന് നിയോഗിക്കപ്പെട്ട ഡോക്ടര്‍മാന്‍ സ്ഥിരമായി ആശുപത്രിയില്‍ എത്താത്ത കാരണംമൂലം ക്ഷീരകര്‍ഷകരും, മൃഗ ചികിത്സക്ക് എത്തുന്നവരും പ്രയാസപ്പെടുകയാണെന്ന് പ്രമേയം ചൂണ്ടിക്കാട്ടി. പ്രസിഡന്റ് യൂസഫ് കോറോത്ത് അധ്യക്ഷനായി. പി വിധു, ചെക്കോട്ടി കോട്ടില്‍, ഡി കണ്ണന്, എം.ടി വനജ സംസാരിച്ചു. വത്സന് അയോധ്യ നന്ദി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."