തകര്‍ന്നടിഞ്ഞ് ഇടകളമറ്റം-ഈലക്കയം റോഡ്; യാത്രക്കാര്‍ ദുരിതത്തില്‍
ഈരാറ്റുപേട്ട : ഇടകള മറ്റം -ഈലക്കയം റോഡ് തകര്‍ന്നുമഴ പെയ്തതോടെ റോഡ് ചെളിക്കുളമായി കാല്‍നടയാത്ര പോലും ദുസഹമായെന്ന് നാട്ടുകാര്‍
ഈരാറ്റുപേട്ട ഈലക്കയം ഇടകളമറ്റം റേഡിലൂടെയുള്ള യാത്ര ദുരിതപൂര്‍ണ്ണമായി. റോഡ് പുനരുദ്ധാരണത്തിനായി 35 ലക്ഷം രൂപ അനുവദിച്ചെന്ന് പറയുന്നുണ്ടെങ്കിലും കാല്‍നടയാത്ര പോലും ദുസഹമായ അവസ്ഥയിലാണ്. 100 കണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന മേഖലയിലെ റോഡിനാണ് ഈ ദുരവസ്ഥ.ഈരാറ്റുപേട്ട നഗരസഭയെയും തലപ്പലം പഞ്ചായത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡാണ് ഈലക്കയം, മാതാക്കല്‍, ഇടകളമറ്റം റോഡ്. റോഡിന്റെ ചില ഭാഗങ്ങളില്‍ കാല്‍നട യാത്ര പോലും ദുരിതപൂര്‍ണ്ണമാണ്. പലയിടത്തും വലിയ കുഴികള്‍ രൂപപ്പെട്ടു. മഴ പെയ്തതോടെ കുഴികളില്‍ ചെളിവെള്ളം കെട്ടികിടക്കുന്നത് യാത്രാക്ലേശം വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തെ 35 ലക്ഷം രൂപ അനുവദിച്ചുവെന്ന് അറിയിച്ച് പി.സി.ജോര്‍ജ് എം.എല്‍.എയുടെ ഫ്‌ളക്‌സ് ബോര്‍ഡ് വച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ ഫ്‌ളക്‌സും ഫണ്ടുമില്ലാത്ത അവസ്ഥയാണ്.
തലപലം പഞ്ചായത്ത് പരിധിയിലുള്ള റോഡ് ഭാഗം അറ്റകുറ്റപണികള്‍ പൂര്‍ത്തീകരിച്ചതാണ്. നഗരസഭയുടെ പരിധിയിലുള്ള റോഡിലാണ് ദുരതമേറെ. ഓട്ടോറിക്ഷകള്‍പോലും ഇത് വഴി കടന്ന് പോകാന്‍ ബുദ്ധിമുട്ടാണ്. കുഴിയിലൂടെ കയറി ഇറങ്ങി സഞ്ചരിക്കേണ്ടി വരുന്നന്നതിനാല്‍ ഓട്ടോറിക്ഷകള്‍ക്ക് അടിക്കടി റിപ്പയറിങ് ആവശ്യമായി വരുന്നുണ്ടെന്ന് ഓട്ടോഡ്രൈവര്‍മാര്‍ പറയുന്നു.റോഡിന്റെ ദുരവസ്ഥ മൂലം ഓട്ടോറിക്ഷകള്‍ ഓട്ടം വരാന്‍ പോലും മടിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."