പ്രസ്താവനകള്‍ ദുരിതബാധിതരുടെ വയര്‍ നിറക്കില്ല: കുഞ്ഞാലിക്കുട്ടി
തിരുവനന്തപുരം: സര്‍ക്കാരിന്റെ പ്രസ്താവനകള്‍ കൊണ്ടു ദുരിതബാധിതരുടെ വയര്‍ നിറയില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി.
കേരളത്തില്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ പുനര്‍നിര്‍മാണം നടക്കണം. യു.ഡി.എഫ് ഉന്നതാധികാര സമിതി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരിതബാധിതര്‍ക്ക് സമയത്തിന് തന്നെ സഹായങ്ങള്‍ നല്‍കിയാലേ ജീവിതം മുന്നോട്ട് പോകൂ. സര്‍ക്കാര്‍ സംവിധാനങ്ങളുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലാത്തതിനാല്‍ ഇതു നടക്കുന്നില്ല. വികസന നയത്തില്‍ അവലോകനം വേണം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയവല്‍കരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കാലാവസ്ഥ വ്യതിയാനം ഇനിയും ആവര്‍ത്തിക്കും. വരള്‍ച്ചയും മഴയും മാറി മാറി വരും. ഇതു നേരിടാന്‍ സംവിധാനങ്ങള്‍ ഉണ്ടാവണം.
ക്രിയാത്മകമായ സഹകരണമാണ് പ്രതിപക്ഷം സര്‍ക്കാരിന് നല്‍കുന്നത്. പുനര്‍നിര്‍മാണത്തില്‍ സുതാര്യത ഉറപ്പുവരുത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."