പരാതി പരിഹാര സെല്‍ രൂപീകരിച്ചില്ല; വാട്‌സ്ആപിന് സുപ്രീം കോടതി നോട്ടിസ്
ന്യൂഡല്‍ഹി: ഇന്ത്യയില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കാത്തതില്‍ വാട്‌സ് ആപിന് സുപ്രീം കോടതി നോട്ടിസ്. ഐ.ടി ,ധനകാര്യ മന്ത്രാലയങ്ങള്‍ക്കും കോടതി നോട്ടിസ് അയച്ചിട്ടുണ്ട്.
എന്തുകൊണ്ട് ഇന്ത്യയില്‍ പരാതി പരിഹാര സെല്‍ രൂപീകരിച്ചില്ല എന്നതിന് ഒരാഴ്ചക്കുള്ളില്‍ വിശദമായ മറുപടി നല്‍കണമെന്നാണ് നോട്ടിസില്‍ പറയുന്നത്. കഴിഞ്ഞയാഴ്ച വാട്‌സ് ആപ് സി.ഇ.ഒ ക്രിസ് ഡാനിയലിനെ വിളിച്ച് എത്രയും പെട്ടെന്ന് പരാതി പരിഹാര സെല്‍ രൂപീകരിക്കണെമെന്ന് ഐ.ടി-നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടിരുന്നു.
വാട്‌സ് ആപ് വഴി പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ വിശ്വസിച്ച് ആള്‍ക്കൂട്ട കൊലപാതകം വരെ നടന്ന പശ്ചാത്തലത്തിലായിരുന്നു ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്നാണ് വാട്‌സ് ആപിനും മന്ത്രാലയങ്ങള്‍ക്കും വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി നോട്ടിസ് അയച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."