തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തത് 347 കേസുകള്‍
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്
രജിസ്റ്റര്‍ ചെയ്തത് 347 കേസുകള്‍
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തതെന്ന് സംസ്ഥാന പൊലിസ് മേധാവി ലോകനാഥ് ബെഹ്റ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പു കാലത്തെ അക്രമങ്ങളുടെ പേരില്‍ 613 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതല്‍ തെരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്.
ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് കണ്ണൂരിലാണ്. 79 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
തൊട്ടു പിന്നില്‍ മലപ്പുറമുണ്ട്. 66 കേസുകളാണ് ഇവിടെ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റിയില്‍ 9ഉം, തിരുവനന്തപുരം റൂറലില്‍ 23ഉം, കൊല്ലം സിറ്റിയില്‍ 11ഉം, കൊല്ലം റൂറലില്‍ 8ഉം, പത്തനംതിട്ടയില്‍ 6ഉം, ആലപ്പുഴയില്‍ 17ഉം, കോട്ടയത്ത് 2ഉം, ഇടുക്കിയില്‍ 6ഉം, കൊച്ചി സിറ്റിയില്‍ 6ഉം, എറണാകുളം റൂറലില്‍ 3ഉം, പാലക്കാട് 15ഉം, തൃശൂര്‍ സിറ്റിയില്‍ 19ഉം, തൃശൂര്‍ റൂറലില്‍ 18ഉം, കോഴിക്കോട് റൂറലില്‍ 20ഉം, കോഴിക്കോട് സിറ്റിയില്‍ 10ഉം, വയനാട് 9ഉം, കാസര്‍കോഡ് 20ഉം കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."