കൈക്കൂലി: പൊലിസുകാരെ സ്ഥലം മാറ്റി
കൊട്ടാരക്കര: കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രണ്ടു പൊലിസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റി.
കൊട്ടാരക്കര പൊലിസ് സ്‌റ്റേഷനിലെ എ.എസ്.ഐ സുരേഷ്‌കുമാറിനെ തെന്മലയിലേക്കും, മറ്റൊരു എ.എസ്.ഐ സുധാകരനെ കുളത്തൂപ്പുഴയിലേക്കുമാണ് റൂറല്‍ എസ്.പി അജിതാബീഗം സ്ഥലം മാറ്റിയത്. കൊട്ടാരക്കര ഡി.വൈ.എസ്.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി .
അപകടത്തില്‍പ്പെട്ട വാഹനത്തിന്റെ ജി.ഡി എന്‍ട്രി ലഭിക്കാന്‍ കൈക്കൂലി ചോദിച്ചു വാങ്ങിയെന്ന കെ.ആര്‍.ശ്രീകുമാര്‍, അഡ്വ. നിതീഷ് എന്നിവരുടെ പരാതിയിലാണ് നടപടി. അപകടത്തില്‍പ്പെടുന്ന വാഹനങ്ങളുടെ ജി.ഡി എന്‍ട്രി തയ്യാറാക്കല്‍, വാഹന പരിശോധനയ്ക്കിടെ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ പുറത്തിറക്കുന്നതിനുള്ള നടപടികള്‍, തുടങ്ങി ഏതാവശ്യത്തിനും സ്‌റ്റേഷനിലെത്തുന്നവരില്‍ നിന്നും ഇവര്‍ കൈക്കൂലി വാങ്ങുന്നതായി പരാതിയില്‍ ആരോപിച്ചിരുന്നു.
മദ്യപിച്ചു പിടിയിലാകുന്നവരുടെ വാഹനം വിട്ടു നല്‍കാന്‍ ആയിരം രൂപയും, ആളിനെ കേസെടുക്കാതെ വിടുന്നതിന് അഞ്ഞൂറു രൂപയുമായിരുന്നവത്രെ നിരക്ക്. മണ്ണ്, മണല്‍ കേസുകളില്‍ പിടിയിലാകുന്ന വാഹനങ്ങള്‍ ഇറക്കാനെത്തുന്നവരില്‍ നിന്നും തരം പോലെയാണ് തുക വാങ്ങിയിരുന്നതെന്നും പരാതിയില്‍ പറയുന്നു. പൊലിസ് സ്‌റ്റേഷന്റെ അന്തസ്സിനു നിരക്കാത്തതാണ് ഇവരുടെ രീതിയെന്ന് എസ്.ഐമാരും റിപ്പോര്‍ട്ട് നല്‍കി. ഇവരെ സ്ഥലംമാറ്റണമെന്ന് മുന്‍ ഡി.വൈ.എസ.്പി അനില്‍ദാസ് നല്‍കിയിരുന്ന റിപ്പോര്‍ട്ട് അന്നത്തെ മേലധികാരികള്‍ പൂഴ്ത്തുകയായിരുന്നു. തുടര്‍ന്നാണ് വീണ്ടും അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ എസ്.പി ആവശ്യപ്പെടുകയും റിപ്പോര്‍ട്ടിന്മേല്‍ നടപടിയെടുക്കുകയും ചെയ്തത്.
കമ്മീഷന്‍ പറ്റി വക്കാലത്ത് കൈപ്പറ്റുന്നുവെന്ന പരാതിയില്‍ ട്രാഫിക് സ്റ്റേഷനിലെ എ.എസ്.ഐ സഹദേവനെ കഴിഞ്ഞ ആഴ്ചയില്‍ എസ്.പി സ്ഥലം മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."