ബൈക്കിലെത്തിയ പത്തംഗ സംഘത്തിന്റെ ആക്രമണത്തില്‍ യുവാക്കള്‍ക്ക് ഗുരുതര പരുക്ക്
കരുനാഗപ്പള്ളി: കടത്തിണ്ണയില്‍ ഇരുന്ന യുവാക്കള്‍ക്ക് ബൈക്കിലെത്തിയ പത്തംഗ സംഘത്തിന്റെ ആക്രമണത്തില്‍ ഗുരുതര പരുക്ക്. അടിയും വെട്ടുമേറ്റ പ്രയാര്‍ തെക്ക് കൊല്ലന്റെ കിഴക്കതില്‍ അമീന്‍ (22), വരവിള കണ്ടത്തില്‍പറമ്പില്‍ ബിന്‍സാദ്(23), പ്രയാര്‍ തെക്ക് കുറ്റീ കിഴക്കതില്‍ ഫൈസല്‍ (21), ക്ലാപ്പന മൂത്താം മുറിയില്‍ ആഷിക്ക്(22) എന്നിവരെ കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ബിന്‍ഷാദിന് തലയക്ക് ആഴത്തിലുള്ള മുറിവും അമീന്റെ കഴുത്തിന് കമ്പിവടി കൊണ്ടുള്ള അടിയില്‍ എല്ലും തകര്‍ന്നു.
യുവാക്കള്‍ എഴുന്നേറ്റ് ഇരിക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണെന്ന് പറയപ്പെടുന്നു. ഇന്നലെ വൈകിട്ട് നാലോടെ ക്ലാപ്പന പാലാകുളങ്ങര ജങ്ങ്ഷനിലായിരുന്നു ആക്രമണം. സംസാരിച്ചുകൊണ്ടിരുന്നവര്‍ക്ക് നേരെ ബൈക്കിലെത്തിയ സംഘം ചാടി വീണ് അക്രമിക്കുകയായിരുന്നു.
ബഹളം കേട്ട് ആളുകള്‍ ഓടിയെത്തിയപ്പോഴേക്കും വടിവാള്‍ കാട്ടി ഭീകരന്തരിക്ഷം സൃഷ്ടിച്ച ശേഷം അക്രമികള്‍ ബൈക്ക് ഉപേക്ഷിച്ചു കടന്നു കളഞ്ഞു. ഓച്ചിറ പൊലീസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."