HOME
DETAILS

കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ വിയോഗം; നാടിനു നഷ്ടമായത് പൊതുസമ്മതനെ

  
backup
August 28 2018 | 03:08 AM

%e0%b4%95%e0%b5%81%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%ac%e0%b5%8d%e0%b4%a6%e0%b5%81%e0%b4%b2%e0%b5%8d%e0%b4%b2-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%af%e0%b4%be%e0%b4%b0

കുറ്റ്യാടി: പണ്ഡിതനും ദീര്‍ഘകാലം കുളങ്ങരത്താഴ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ ഉപാധ്യക്ഷനുമായിരുന്ന ഇല്ലത്ത് കുഞ്ഞബ്ദുല്ല മുസ്‌ലിയാരുടെ വിയോഗത്തോടെ നാടിനു നഷ്ടമായത് പൊതുസമ്മതനെ. നിരവധി തലമുറകള്‍ക്ക് മതവിജ്ഞാനം പകര്‍ന്നു നല്‍കിയ തികഞ്ഞ പണ്ഡിതനായ അദ്ദേഹത്തിന് കുറ്റ്യാടിയിലും പരിസര പ്രദേശങ്ങളിലുമായി നിരവധി ശിഷ്യഗണങ്ങളാണുള്ളത്. തളീക്കര ദാറുസ്സലാം മദ്‌റസ, കുളങ്ങരത്താഴ ഹയാത്തുല്‍ ഇസ്‌ലാം മദ്‌റസ, വിലാതപുരം നൂറുല്‍ ഇസ്‌ലാം മദ്‌റസ, പാലേരി ഹിദായത്തുല്‍ ഇസ്‌ലാം മദ്‌റസ, നിടുവാല്‍ മദ്‌റസ എന്നിവിടങ്ങളിലായി അദ്ദേഹം തന്റെ കര്‍മശേഷി വിനിയോഗിച്ചു. ഇതു കാരണം മത ജാതി ഭേദമില്ലാതെ നാട്ടുകാര്‍ക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നു. പണ്ഡിത കുടുംബത്തില്‍ ജനിച്ച് ആര്‍ജിച്ചെടുത്ത വിജ്ഞാനം 53 വര്‍ഷത്തോളം വിദ്യാര്‍ഥികള്‍ക്ക് പകര്‍ന്നു നല്‍കാന്‍ കഴിഞ്ഞ സംതൃപ്തിയോടെയാണ് 93 വയസിലും ഊര്‍ജസ്വലനായി അദ്ദേഹം ജീവിച്ചിരുന്നത്. ഇല്ലത്ത് അന്ത്രുമാന്‍ മുസ്‌ലിയാര്‍, മകന്‍ കുഞ്ഞമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ക്ക് ശേഷം പണ്ഡിത ശ്രേണിയിലെ കണ്ണികളായിരുന്നു കുഞ്ഞബ്ദുല്ല മുസ്‌ലിയാരും സഹോദരന്‍ കായക്കൊടി അബ്ദുറഹിമാന്‍ മുസ്‌ലിയാരും.
പൗരാണിക പ്രൗഢി നിലനില്‍ക്കുന്ന കായക്കൊടി ജുമാ മസ്ജിദിലെ ഖതീബ് പദവി രണ്ട് നൂറ്റാണ്ടായി വഹിക്കുന്നത് ഈ കുടുംബമാണ്. കുറ്റ്യാടി, നിട്ടൂര്‍, നടുപ്പൊയില്‍, നടുവാല്‍ തുടങ്ങിയ പ്രദേശങ്ങളിലെ ജുമാ മസ്ജിദുകളില്‍ 34 വര്‍ഷത്തോളം, ഖതീബായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കപ്പല്‍ മാര്‍ഗം ഹജ്ജിന് പോയ അപൂര്‍വം ആളുകളില്‍ ഒരാള്‍ കൂടിയാണ്. 1989 കാലത്തിലായിരുന്നു യാത്രപോയത്. കായക്കൊടി പഞ്ചായത്തില്‍ മുസ്‌ലിംലീഗും സമസ്തയും കെട്ടിപ്പടുക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ച വ്യക്തി കൂടിയാണ്. ഏറെക്കാലം കരണ്ടോട് ശാഖ മുസ്‌ലിം ലീഗിന്റെ പ്രസിഡന്റ് സ്ഥാനം വഹിച്ചു. സമസ്തയുടെയും പോഷകഘടങ്ങളുടെയും മേഖലയിലെ മിക്ക വേദികളിലും സജീവ സാന്നിധ്യവുമായിരുന്നു. നിലവില്‍ പുതുക്കിപ്പണിതുകൊണ്ടിരിക്കുന്ന കുളങ്ങരത്താഴ ജുമാമസ്ജിദിന്റെ പൂര്‍ത്തീകരണം മറ്റാരേക്കാളും വേഗത്തിലാവണമെന്ന് ആഗ്രഹിച്ച കുഞ്ഞബ്ദുല്ല മുസ്‌ലിയാര്‍ പുതിയ മസ്ജിദില്‍ നിസ്‌കരിക്കാന്‍ പിന്നീട് താനുണ്ടാവുമോ എന്നുകരുതി കട്ടിലവെപ്പ് കര്‍മ്മദിവസം രണ്ടു റക്അത്ത് നിസ്‌കരിച്ച് തന്റെ ആഗ്രഹം സഫലീകരിച്ചത് നാട്ടുകാര്‍ കണ്ണീരോടെയാണ് ഓര്‍ത്തെടുക്കുന്നത്. വിയോഗ വാര്‍ത്തയറിഞ്ഞ് നാടിന്റെ നാനാതുറകളില്‍ നിന്നായി നിരവധി പേരാണ് മയ്യിത്ത് നിസ്‌കാരത്തിനും അന്തിമോപചാരമര്‍പ്പിക്കാനായി വീട്ടിലും എത്തിയത്. നാലു തവണകളായാണ് മയ്യിത്ത് നിസ്‌കരിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  18 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  18 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  19 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  19 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  19 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  20 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  20 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  20 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  21 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  21 hours ago