ഷാനിമോള്‍ ഉസ്മാന്റെ വിജയം സുനിശ്ചിതമെന്ന് യു.ഡി.എഫ് നേതൃയോഗത്തിന്റെ വിലയിരുത്തല്‍
ആലപ്പുഴ: പാര്‍ലമെന്റ് മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ഷാനിമോള്‍ ഉസ്മാന്റെ വിജയം സുനിശ്ചിതമാണെന്ന് യു.ഡി.എഫ് തിരഞ്ഞെടുപ്പു കമ്മിറ്റി നേതൃയോഗം വിലയിരുത്തി. തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗ് ശതമാനം അനുകൂലമായ തരംഗത്തിന്റെ സൂചനയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ഉള്ള വികാരമാണ് ജനം പ്രകടിപ്പിച്ചത്. യു.ഡി.എഫ് സംഘാടനാ സംവിധാനം ഒറ്റക്കെട്ടായി പിഴവുകളില്ലാതെ പ്രവര്‍ത്തിച്ചതായി യോഗം വിലയിരുത്തി.
ഇടതു മുന്നണിയും, ബി.ജെ.പിയും തിരഞ്ഞെടുപ്പില്‍ പണമൊഴുക്കി നടത്തിയ പ്രചാരണത്തെ യു.ഡി.എഫ് പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനത്തിലൂടെ മറികടന്നു. തെരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാന്‍ വോട്ടര്‍ പട്ടികയില്‍ ഉദ്യേഗസ്ഥരുടെ സഹായത്തോടെ വന്‍ ക്രമക്കേടുകള്‍ നടന്നു. തെരഞ്ഞെടുപ്പു തിരിച്ചറിയല്‍ കാര്‍ഡ് ഉള്ള അര്‍ഹതയുള്ള പതിനയ്യായിരത്തില്‍പരം ആളുകളെ വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്ത് വോട്ടവകാശം നിഷേധിച്ചു. ഇത്തരത്തില്‍ വോട്ടവകാശം നിഷേധിക്കപ്പെട്ടവരുടെ വിവരം ബൂത്ത് അടിസ്ഥാനത്തില്‍ ശേഖരിക്കുവാനും നിയമനടപടികളുമായി മുന്നോട്ടു പോകുവാനും യോഗം തീരുമാനിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ അഡ്വ. എം.ലിജു അധ്യക്ഷനായി. സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍, യു.ഡി.എഫ് ചെയര്‍മാന്‍ എം. മുരളി, ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. ജോണ്‍സണ്‍ ഏബ്രഹാം, എ.എ.ഷുക്കൂര്‍, എ.എം.നസീര്‍, അഡ്വ.ബി. രാജശേഖരന്‍, വി.സി ഫ്രാന്‍സിസ്, ജോര്‍ജ് ജോസഫ്, കളത്തില്‍ വിജയന്‍, അഡ്വ.സണ്ണിക്കുട്ടി, റ്റി.ജി.പദ്മനാഭന്‍ നായര്‍, പി.നാരായണന്‍കുട്ടി, എം.എം ബഷീര്‍, നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റികളുടെ ചെയര്‍മാന്മാര്‍, ജനറല്‍ കണ്‍വീനര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."