നിഷ്പക്ഷ മാധ്യമ പ്രവര്‍ത്തനമാണ് സുപ്രഭാതത്തിന്റെ മുഖമുദ്ര: ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: നിഷ്പക്ഷ മാധ്യമ ധര്‍മം മുന്‍നിര്‍ത്തി ജനകീയ പ്രശ്‌നങ്ങളുടെ യാഥാര്‍ത്ഥ്യം പൊതുസമൂഹത്തിന് മുന്നിലെത്തിക്കാന്‍ എന്നും സുപ്രഭാതത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സുപ്രഭാതം ഏഴാം വാര്‍ഷിക കാംപയിനിന്റെ ഭാഗമായി പത്രത്തിന്റെ വരിക്കാരനായ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുറഞ്ഞ സമയം കൊണ്ട് മലയാള മാധ്യമ രംഗത്ത് വലിയ വളര്‍ച്ച കൈവരിച്ച സുപ്രഭാതം കേരളത്തിലെ മാധ്യമ മേഖലയില്‍ ചരിത്രം സൃഷ്ടിച്ച് ഏഴ് എഡിഷനുകളോടെ ഏഴാം വര്‍ഷത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ ആറ് വര്‍ഷംകൊണ്ട് കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക രംഗങ്ങളില്‍ ശ്രദ്ധേയമായ സാന്നിധ്യമായി മാറാനും വായനക്കാര്‍ക്കിടയില്‍ സ്തുത്യര്‍ഹമായൊരു സ്ഥാനം നേടാനും സുപ്രഭാതം ദിനപത്രത്തിനായിട്ടുണ്ട്. വ്യക്തവും ശക്തവുമായ രാഷ്ട്രീയ നിലപാടുകള്‍ക്കൊപ്പം നിക്ഷ്പക്ഷമായ മാധ്യമപ്രവര്‍ത്തനത്തിന് മുതല്‍ക്കൂട്ടായി അധാര്‍മികതക്കെതിരേ നിര്‍ഭയം തൂലിക ഉയര്‍ത്തുന്ന സുപ്രഭാതത്തിന് ബഹുദൂരം മുന്നേറാന്‍ എന്നും കഴിയട്ടെ എന്നും അദ്ദേഹം പറഞ്ഞു.
സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് എക്‌സിക്യൂട്ടിവ് അംഗം വിഴിഞ്ഞം സഈദ് മുസ്‌ലിയാര്‍ ഉമ്മന്‍ചാണ്ടിയെ വരിക്കാരനായി ചേര്‍ത്തു.
ഉമ്മന്‍ചാണ്ടിയുടെ തിരുവനന്തപുരത്തെ വസതിയില്‍ നടന്ന പരിപാടിയില്‍ എസ്.വൈ.എസ് സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം ആലംകോട് ഹസന്‍, സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് മുഫത്തിഷ് ചുള്ളിമാനൂര്‍ അഹമ്മദ് റഷാദി, സുപ്രഭാതം തിരുവനന്തപുരം ബ്യൂറോ ചീഫ് അന്‍സാര്‍ മുഹമ്മദ്, ലേഖകരായ വി.എസ് പ്രമോദ്, ടി. മുഹമ്മദ്, ആദില്‍ ആറാട്ടുപുഴ, ഫോട്ടോഗ്രാഫര്‍ ദീപപ്രസാദ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."