ആവേശം നിറച്ച് മാമ്പഴം തീറ്റമത്സരം
കൊച്ചി: മാമ്പഴം തിന്നു തീര്‍ക്കുക എന്നത് അത്ര വല്യ സംഭവം ഒന്നുമല്ല. എന്നാല്‍ അഞ്ച് മിനിറ്റിനുള്ളില്‍ ഭംഗിയായി അഞ്ച് മാമ്പഴം തിന്നു തീര്‍ക്കുക എന്നത് ചെറിയ കാര്യമല്ല. അഞ്ച് മിനിറ്റിനുള്ളില്‍ അഞ്ച് മാമ്പഴം വൃത്തിയായി കഴിച്ചു കലൂര്‍ സ്വദേശി ചൈത്ര മാമ്പഴ തീറ്റ മത്സരത്തില്‍ വിജയിയായി. കലൂര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നടക്കുന്ന ചക്ക, മാങ്ങാ, ഈന്തപ്പഴ മേളയോട് അനുബന്ധിച്ചാണ് മാമ്പഴ തീറ്റ മത്സരം സംഘടിപ്പിച്ചത്. അഞ്ച് മിനിറ്റിനുള്ളില്‍ നാല് മാമ്പഴം കഴിച്ച മലപ്പുറം സ്വദേശി ഷെയ്ഖ അഹമ്മദ് രണ്ടാം സ്ഥാനം കരസ്ഥമാക്കി. മൂന്നര മാമ്പഴം കഴിച്ച അംബികയ്ക്കാണ് മൂന്നാം സ്ഥാനം. ശനിയാഴ്ച പുരുഷന്മാര്‍ക്കായി തേങ്ങാ ചിരകല്‍ മത്സരം നടക്കും. രജിസ്‌ട്രേഷനായി 6282764726 നമ്പറില്‍ വിളിക്കാവുന്നതാണ്.
കേസര്‍, റുമാനി, ബോംബെ ഗ്രീന്‍, ഹിമസാഗര്‍, രാജാപുരി ബദാമി, ഹിമയുദ്ദീന്‍, ഒലൊര്‍ സഫെധ, രാസ്പുനിയ, മല്ലിക, ഹിമായത്ത്, അമരപാലി, ചക്കരക്കുട്ടി, പുരി, സിന്ധൂരി, നൗരസ്, സുവല്‍രേഖ തുടങ്ങി നൂറോളം വ്യത്യസ്ത തരത്തിലുള്ള മാമ്പഴങ്ങള്‍ പ്രദര്‍ശനത്തിനുണ്ട്. പാചക മത്സരങ്ങളും കുട്ടികള്‍ക്കായുള്ള മത്സരങ്ങളും തീറ്റമത്സരവും കലാപരിപാടികളും മേളയോടനുബന്ധിച്ച് നടക്കും. ചക്ക വരട്ടി, ചക്ക പുഴുക്ക്, ചക്കയപ്പം, ചക്ക പായസം, ചക്ക സര്‍ബത്ത്, ചക്ക ഐസ്‌ക്രീം, ചക്ക ചിപ്‌സ് തുടങ്ങി ഇരുപതോളം ചക്ക വിഭവങ്ങളും പ്രദര്‍ശനത്തിനും വില്‍പ്പനയ്ക്കും ഉണ്ടാകും. മേളയ്‌ക്കെത്തുന്നവര്‍ക്ക് ഇതോടൊപ്പം നടക്കുന്ന ഭക്ഷ്യമേളയില്‍ ചക്കയുടെയും കുട്ടനാടന്‍ രുചികളുടെയും കൊതിയൂറുന്ന വ്യത്യസ്ത വിഭവങ്ങള്‍ പരിചയപ്പെട്ട് രുചിയുടെ മാമ്പഴക്കാലം ആസ്വദിച്ച് മടങ്ങാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."