മൂന്നാര്‍-മറയൂര്‍ സംസ്ഥാന പാത നവീകരണ പദ്ധതി നിലച്ചു
മറയൂര്‍: മൂന്നാര്‍ - മറയൂര്‍ സംസ്ഥാന പാത നവീകരണ പദ്ധതികള്‍ നിലച്ചു. വിഷുവിന് രണ്ടു ദിവസം മുന്‍പ് നിര്‍ത്തിവച്ച പണികള്‍ പുനരാരംഭിക്കാന്‍ ഇതുവരെ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. മഴക്കാലം വരുന്നതിന് മുന്‍പ് ടാറിങ് പണി പൂര്‍ത്തികരിക്കുന്നതിനാണ് ലക്ഷ്യമിട്ടിരുന്നത്. 19.8 കോടി രൂപയുടെ നവീകരണ പദ്ധതികളാണ് നടപ്പിലാക്കേണ്ടത്.
40 കിലോമീറ്റര്‍ ദൂരത്തില്‍ റോഡ് (ബി.എം.ബി.സി) റബറൈസ്ഡ് ടാറിങും ചില ഭാഗങ്ങളില്‍ സംരക്ഷണഭിത്തികളുടെ നിര്‍മാണവും വശങ്ങളില് കോണ്‍ക്രീറ്റുമാണ് പദ്ധതിയില്‍ ഉള്ളത്. എന്നാല്‍ ഇതുവരെ പള്ളനാട് മുതല്‍ വാഗവുരൈ വരെയുള്ള 13 കിലോമീറ്റര്‍ മാത്രമാണ് ടാറിങ് പൂര്‍ത്തിയായിട്ടുള്ളത്. കഴിഞ്ഞ രണ്ടു ദിവസമായി ഈ മേഖലയില്‍ മഴ പെയ്യുന്നതിനാല്‍ പുതിയതായി ടാറിംഗ് നടത്തിയ ഭാഗങ്ങളില്‍ മണ്ണ് അടിഞ്ഞുകൂടിയിട്ടുണ്ട്. പാതക്കിരുവശവും വെള്ളം ഒഴുകി പോകുന്നതിനുള്ള സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണ് ഇവിടെ മണ്ണടിഞ്ഞത്. ഏറെ പ്രതീക്ഷയോടെയുള്ള കാത്തിരിപ്പിനൊടുവിലാണ് അഞ്ചുനാട് ഗ്രാമങ്ങളും സഞ്ചാരികളും കാത്തിരുന്ന ഈ പാതയുടെ നവീകരണ പദ്ധതി തുടങ്ങിയത്. മഴക്കാലം അടുക്കുന്ന തോടുകൂടി പാതയുടെ നിര്‍മാണം വീണ്ടും നീളുമെന്ന ആശങ്കയിലാണ് ഇവര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."