HOME
DETAILS

യു.ഡി.എഫിന് സി.പി.എം കുടുംബങ്ങളില്‍ നിന്നുപോലും വോട്ട് ലഭിച്ചു: ടി. സിദ്ദീഖ്

  
backup
April 26 2019 | 06:04 AM

%e0%b4%af%e0%b5%81-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b5%81%e0%b4%82%e0%b4%ac

കോഴിക്കോട്: വടകരയിലും കോഴിക്കോട്ടും ബി.ജെ.പി വോട്ട് യു.ഡി.എഫിന് മറിച്ചെന്ന സി.പി.എം ജില്ലാ സെക്രട്ടറിയുടെയും സ്ഥാനാര്‍ഥികളുടെയും വിലാപം പരാജയം മുന്നില്‍കണ്ടുള്ളതും രാഷ്ട്രീയബോധം ഇല്ലാത്തതുമാണെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദിഖ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രണ്ടു മണ്ഡലങ്ങളിലും എല്‍.ഡി.എഫില്‍ നിന്നുള്‍പ്പെടെ വന്‍തോതില്‍ വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചുവെന്നുവേണം മനസിലാക്കാന്‍. ഭൂരിപക്ഷ-ന്യൂനപക്ഷ വിഭാഗങ്ങള്‍ കൂട്ടത്തോടെ യു.ഡി.എഫിന് വോട്ടു ചെയ്തു. നരേന്ദ്രമോദിയെ പദവിയില്‍ നിന്നും നീക്കാനും ഇടതു സര്‍ക്കാരിനോടുള്ള പ്രതിഷേധവുമാണിത്. വസ്തുത ഇതായിരിക്കെ ബി.ജെ.പി വോട്ട് മറിച്ചെന്ന് വരുത്തിതീര്‍ത്ത് പരാജയത്തിന് പുതുമാനം കണ്ടെത്തി മുന്‍കൂര്‍ ജാമ്യമെടുക്കാനാണ് സി.പി.എം ജില്ലാ സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ ശ്രമിക്കുന്നത്. വടകരയില്‍ നടന്നത് അക്രമരാഷ്ട്രീയത്തിനെതിരേയുള്ള വിധിയെഴുത്താണ്. യു.ഡി.എഫിന് അനുകൂലമായി ഏറ്റവും കൂടുതല്‍ ക്രോസ് വോട്ട് ലഭിച്ചത് സി.പി.എം കുടുംബങ്ങളില്‍ നിന്നാണ്. ഈ ക്രോസ് വോട്ട് ഒഴിവാക്കാന്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വിവി പാറ്റിലൂടെ തങ്ങള്‍ക്ക് അറിയാന്‍ കഴിയുമെന്ന് സ്വന്തം അണികളെ സി.പി.എം ഭീഷണിപെടുത്തിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥിക്കെതിരേ ജനാധിപത്യ വിരുദ്ധ നടപടികളാണ് സി.പി.എം സ്വീകരിച്ചത്. ഏറ്റവും ഒടുവില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിയില്ലാതെ തെരഞ്ഞെടുപ്പിന്റെ തലേന്ന് കേസ് എടുത്തു.
കേസ് എടുത്തിട്ട് മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരു തുടര്‍നടപടികളും സ്വീകരിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാനുള്ള കേസാണ് ഇതെന്ന് ഇതിലൂടെ ആഭ്യന്തര വകുപ്പ് സമ്മതിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  2 days ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  2 days ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  2 days ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  2 days ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 days ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 days ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 days ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 days ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 days ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  2 days ago