HOME
DETAILS
MAL
പോസ്റ്റോഫിസിലേക്കുള്ള വെള്ളം തടഞ്ഞു
backup
July 21 2016 | 02:07 AM
പരപ്പനങ്ങാടി: പോസ്റ്റോഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിനു വാടക കൂട്ടിനല്‍കാത്തതിനാല്‍ വെള്ളം നല്കാന് ഉടമ തയാറായില്ല. താനൂര്‍ റോഡിലെ ബി.ഇ.എം എല്‍ പി സ്കൂളിന് എതിര്‍വശത്തുള്ള കെട്ടിടത്തിലാണു പരപ്പനങ്ങാടി പോസ്റ്റാഫിസ് പ്രവര്‍ത്തിക്കുന്നത്. 2001ലാണ് വാടകക്ക് പോസ്റ്റ് ഓഫിസ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ 2016 ആയിട്ടും വാടക കാലാനുസൃതമായി കൂട്ടി നല്‍കിയില്ല. ഇക്കാരണത്താലാണു വെള്ളം നല്കുന്നതു നിര്‍ത്തിവച്ചത്. വെള്ളം നിഷേധിച്ചതിനാല്‍ കെട്ടിടത്തിലെ ബാത്ത് റൂമടക്കം ഉപയോഗിക്കാന്‍ സാധിക്കുന്നില്ല.
വനിതകളടക്കമുള്ള ജീവനക്കാരാണ് ഇക്കാരണത്താല്‍ ഏറെ വലഞ്ഞത്. പോസ്റ്റാഫിസിനു വേണ്ടി പുതിയ കെട്ടിടം വകുപ്പു തലത്തില്‍ അന്വേഷിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."