ബ്ലാക് പാന്തര്‍ നായകന്‍ ചാഡ്‌വിക് ബോസ്മാന്‍ അന്തരിച്ചു
ലോസ് ആഞ്ചലസ്: ബ്ലാക് പാന്തര്‍ സിനിമയിലെ നായകനെന്ന നിലയില്‍ പ്രശസ്തനായ ഹോളിവുഡ് നടന്‍ ചാഡ്‌വിക് ബോസ്മാന്‍ മരിച്ചു. 43കാരനായ അദ്ദേഹം വന്‍കുടലിന് അര്‍ബുദം ബാധിച്ച് നാലുവര്‍ഷമായി ചികില്‍സയിലായിരുന്നു.
2016ല്‍ ക്യാപ്റ്റന്‍ അമേരിക്ക: സിവില്‍ വാര്‍ എന്ന സിനിമയിലെ ബ്ലാക് പാന്തര്‍ എന്ന മാര്‍വെലിന്റെ സൂപ്പര്‍ ഹീറോ കഥാപാത്രം ചെയ്ത ഈ കറുത്തവര്‍ഗക്കാരന്‍ പിന്നീട് അവന്‍ജേഴ്‌സ്: ഇന്‍ഫിനിറ്റി വാര്‍, അവന്‍ജേഴ്‌സ്: എന്‍ഡ് ഗെയിം തുടങ്ങിയവയിലും മികച്ച പ്രകടനം കാഴ്ചവച്ചു. സ്‌പൈക് ലീയുടെ ദ 5 ബ്ലഡ്‌സാണ് അവസാന ചിത്രം. ഇത് ഈവര്‍ഷം നെറ്റ്ഫ്‌ളിക്‌സില്‍ റിലീസ് ചെയ്തിരുന്നു.
സൗത്ത് കരോലിനയിലെ ആന്‍ഡേഴ്‌സനില്‍ ജനിച്ചുവളര്‍ന്ന ബോസ്മാന്‍ 2003ലാണ് ആദ്യമായി അഭ്രപാളിയിലെത്തിയത്. ഓഗസ്റ്റ് 12ന് ട്വിറ്ററിലെ തന്റെ അവസാന പോസ്റ്റില്‍ കറുത്തവര്‍ഗക്കാരിയായ ഡമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസിനെ അഭിനന്ദിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."