HOME
DETAILS
MAL
നവാസ് ശരീഫിനെ രാജ്യംവിടാന്‍ അനുവദിച്ചത് വലിയ തെറ്റ്: ഇമ്രാന്ഖാന്
backup
August 29 2020 | 19:08 PM
ഇസ്ലാമാബാദ്: മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിനെ രാജ്യംവിടാന്‍ അനുവദിച്ചത് വലിയ പിഴവാണെന്നും അതില്‍ തന്റെ സര്‍ക്കാര്‍ ഖേദിക്കുന്നുവെന്നും പാക് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്ന റിപ്പോര്‍ട്ടാണ് സര്‍ക്കാരിനു മുന്നിലെത്തിയത്. തുടര്‍ന്ന് ചികില്‍സയ്ക്കായി ലണ്ടനിലേക്ക് കൊണ്ടുപോവുകയായിരുന്നു. പാകിസ്താന് മുസ്ലിം ലീഗ് (നവാസ്) പ്രസിഡന്റ് ഷഹബാസ് ശരീഫിന്റെ ആള്‍ജാമ്യത്തില്‍ 700 കോടി രൂപ ജാമ്യത്തുകയായി കെട്ടിവച്ചതിനെ തുടര്‍ന്നായിരുന്നു അഴിമതിക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ നവാസ് ശരീഫിനെ വിദേശത്തേക്ക് പോകാനനുവദിച്ചത്. ചികില്‍സയ്ക്കു ശേഷം അദ്ദേഹം രാജ്യത്തേക്ക് തിരിച്ചുവരുമെന്ന് ഷഹബാസ് ശരീഫ് ഉറപ്പുനല്‍കിയിരുന്നുവെന്നും ഇമ്രാന്ഖാന് എ.ആര്.വൈ ന്യൂസിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."