ദുരിതാശ്വാസ കിറ്റ് വിതരണം നടത്തി
മൂവാറ്റുപുഴ: സി.പി.ഐ ആവോലി ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ദുരിതാശ്വാസ കിറ്റ് വിതരണം നടത്തി. അടൂപറമ്പ് നെല്ലിപ്പിള്ളി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കിറ്റുകളുടെ വിതരണം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
സി.പി.ഐ മൂവാറ്റുപുഴ മണ്ഡലം സെക്രട്ടറി പി കെ ബാബുരാജ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ടി എം ഹാരിസ്, ആവോലി ലോക്കല്‍ സെക്രട്ടറി എം കെ അജി, ആനിക്കാട് സര്‍വ്വീസ് സഹകരണ ബാങ്ക് വൈ. പ്രസിഡന്റ് എം.എം മുഹമ്മദ് കുഞ്ഞ്, പവ്വര്‍ ബെസ്റ്റ് എന്‍ജിനീയറിങ് ലിമിറ്റഡ് മാനേജിങ് ഡയറക്ടര്‍ എ.എം ഇബ്രാഹിം കുട്ടി, ആവോലി മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.ജി ശാന്ത, മുന്‍ പഞ്ചായത്ത് വൈ.പ്രസിഡന്റ്് ജോര്‍ജ് മുണ്ടയ്ക്കന്, കെ.ഇ മജീദ്, സി.എ അലി സി.പി.ഐ അടൂപറമ്പ് ബ്രാഞ്ച് സെക്രട്ടറി വി എസ് അനസ്, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് കെ.ബി നിസാര്‍, സെക്രട്ടറി കെ ഇ ഷാജി, സി.പി.ഐ ബ്രാഞ്ച് കമ്മറ്റി അംഗങ്ങളായ ജവാസ് മുഹമ്മദ്, സൈജല്‍ പാലിയത്ത്, അനീഷ് വി ബി, ഷിനാജ് വി എച്ച്, ഷബാബ് വി എച്ച്, അനീഷ് വി എസ്, സനീഷ് ബഷീര്‍, ആഷിക് ഹുസ്സൈന്‍, അന്‍ഫര്‍ ഖാന്, ഫിറോസ് മക്കാര്‍, മധു മാധവ്, തമ്പി, രാജേഷ്, തുടങ്ങിയവര്‍ പങ്കെടുത്തു. തുടര്‍ന്ന് വെള്ളം കയറിയ വീടുകളിലും വെള്ളപ്പൊക്കം മൂലം പ്രതിസന്ധിയിലായ വീടുകളിലും പത്ത് കിലോ അരിയും ഒരു കിലോ പഞ്ചസാരയും വീതം രണ്ടായിരം കുടുംബങ്ങള്‍ക്ക് സിപിഐ വാളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തി കൈമാറി.
കോതമംഗലം: തമിഴ്നാട് മുന്‍ മന്ത്രി കെ.പി മുനിസ്വാമിയുടെ മകന് സതീഷ്കുമാറിന്റെ നേതൃത്വത്തില്‍ തമിഴ്നാട്ടിലെ കൃഷ്ണഗിരി കാവേരി വ്യാപാരിസംഘം സംസ്ഥാനത്തിുന്റെ വിവിധ ജില്ലകളില്‍ ദുരിതാശ്വാസ കിറ്റുകള്‍ നല്‍കുതിന്റെ ഭാഗമായി തങ്കളം ജവഹര്‍കോളനിയില്‍ സംഘടിപ്പിച്ച വിതരണോദ്ഘാടനം ആന്റണി ജോണ്‍ എം.എല്‍.എ നിര്‍വഹിച്ചു. കെ.എ നൗഷാദ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ.എം പരീത് കോളനി നിവാസികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."