HOME
DETAILS

ഭിന്നശേഷിക്കാര്‍ക്ക് യാത്രാ സൗകര്യം; ന്യൂനപക്ഷ കമ്മിഷന്‍ വിശദീകരണം തേടി

  
backup
April 26 2019 | 07:04 AM

%e0%b4%ad%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b6%e0%b5%87%e0%b4%b7%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%af%e0%b4%be

തൃശൂര്‍: മണ്ണുത്തി ദേശീയപാതയില്‍ ഭിന്നശേഷിവിഭാഗത്തില്‍പ്പെട്ട യാത്രക്കാര്‍ക്ക് സൗകര്യപ്രദവും സൗഹൃദപരവുമായ സാഹചര്യം ഒരുക്കണമെന്ന പരാതിയില്‍ സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്‍ വിശദീകരണം തേടി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ന്യൂനപക്ഷ കമ്മിഷന്‍ അംഗം അഡ്വ. മുഹമ്മദ് ഫൈസലിന്റെ അധ്യക്ഷനായി നടന്ന സിറ്റിങ്ങിലാണ് പാലിയേക്കര ടോള്‍ പ്ലാസ അധികൃതര്‍, ദേശീയപാത വിഭാഗം, കൊരട്ടി സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ എന്നിവരോട് വിശദീകരണം തേടിയത്.
തൃശൂര്‍ സ്വദേശി ജോസ് പോളിന്റെ പരാതിയിലാണ് നടപടി. ആകെ 52 കേസുകളാണ് കമ്മിഷന്‍ മുന്‍പാകെ പരിഗണനയ്ക്ക് വന്നത്.
ഇതില്‍ ആറ് എണ്ണം തീര്‍പ്പാക്കി. പാലക്കാട്-തൃശൂര്‍ ജില്ലകളില്‍നിന്നുള്ള പരാതികളാണ് കമ്മിഷനു മുന്‍പാകെ വന്നത്. ഹല്‍വ നിര്‍മാണ കമ്പനിയില്‍നിന്നുള്ള മലിനീകരണം മൂലം വീടും പരിസരവും മലിനമാവുകയും ജീവിക്കാനാവുന്നില്ലെന്നുമുള്ള പരാതിയില്‍ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് പാലക്കാട് കാവശ്ശേരിയിലെ കമ്പനി അടച്ചുപൂട്ടാന്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉത്തരവിട്ടു.
നോണ്‍ക്രീമീലെയര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിക്കാത്തതിനാല്‍ ജോലി പ്രവേശനം സാധ്യമായില്ല എന്ന പട്ടാമ്പി തൃത്താല സ്വദേശിനിയുടെ പരാതിയില്‍ പാലക്കാട് ജില്ലാ കലക്ടര്‍, പട്ടാമ്പി തഹസില്‍ദാര്‍ എന്നിവരില്‍നിന്ന് കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി.
മെയ് 28നാണ് കമ്മിഷന്റെ അടുത്ത സിറ്റിങ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഫലസ്തീന്‍ അധിനിവേശം ഒരു വര്‍ഷത്തിനകം ഇസ്‌റാഈല്‍ അവസാനിപ്പിക്കണം'  യു.എന്‍ പ്രമേയം പാസായി, വോട്ടിങ്ങില്‍ നിന്ന് വിട്ടു നിന്ന് ഇന്ത്യ 

International
  •  3 months ago
No Image

ആര്‍.എസ്.എസുമായി രഹസ്യചര്‍ച്ച നടത്തുന്ന എ.ഡി.ജി.പി ഇടതുപക്ഷത്തിനും ഭരണത്തിനും കളങ്കം, മാറ്റിനിര്‍ത്തണമെന്ന് സി.പി.ഐ

Kerala
  •  3 months ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം: തിരിച്ചടിച്ച് ഹിസ്ബുല്ല, ഇസ്‌റാഈലില്‍ റോക്കറ്റാക്രമണം

International
  •  3 months ago
No Image

തൃപ്രയാറില്‍ കണ്ടെയ്‌നര്‍ ലോറിയും സ്‌കൂട്ടറും കൂട്ടിയിടിച്ചു; രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  3 months ago
No Image

പൾസർ സുനി ഇന്ന് വിചാരണക്കോടതിയിൽ ജാമ്യാപേക്ഷ നൽകും

Kerala
  •  3 months ago
No Image

പേജര്‍, വാക്കിടോക്കി സ്‌ഫോടനം; മരണം 34 , 3250 പേര്‍ക്ക് പരുക്ക്; ആക്രമണത്തിന് പിന്നില്‍ മൊസാദെന്ന് ഹിസ്ബുല്ല, പ്രതികരിക്കാതെ ഇസ്‌റാഈല്‍ 

International
  •  3 months ago
No Image

ഹേമ കമ്മിറ്റി: 20 പേരുടെ മൊഴി ഗൗരവതരം, കേസ് പരാതിയുണ്ടെങ്കില്‍ മാത്രമെന്ന് അന്വേഷണ സംഘം

Kerala
  •  3 months ago
No Image

പൊലിസ് സംവിധാനം താറുമാറായി; ബംഗ്ലാദേശില്‍ സൈന്യത്തിന് രണ്ട് മാസത്തേക്ക് ജുഡിഷ്യല്‍ അധികാരം

International
  •  3 months ago
No Image

അർജുനായുള്ള തെരച്ചിൽ ഇന്ന് പുനരാരംഭിക്കും; ഡ്രഡ്ജർ ഇന്ന് എത്തും

Kerala
  •  3 months ago
No Image

പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി

National
  •  3 months ago