HOME
DETAILS

കൊച്ചി സിറ്റി പൊലിസ് സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു

  
backup
August 28, 2018 | 7:09 AM

%e0%b4%95%e0%b5%8a%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%bf-%e0%b4%b8%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%97%e0%b4%9c

കൊച്ചി: പ്രളയ ബാധിതരുടെ ആരോഗ്യ പരിരക്ഷക്കായി കൊച്ചി സിറ്റി പൊലിസ് സൗജന്യ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. ചേരാനെല്ലൂര്‍ അല്‍ ഫാറൂഖ്യ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കൊച്ചി വി.പി എസ് ലെയ്ക്ക് ഷോര്‍ ആശുപത്രിയുടെയും മൈക്രോ മാക്‌സ് മൊബൈലിന്റെയും സഹകരണത്തോടെയാണ് മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. ലെയ്ക് ഷോര്‍ ആശുപത്രി ഫാമിലി മെഡിസിന്‍ വിദഗ്ധ ഡോ. പി. ശോഭയുടെ നേതൃത്വത്തിലുള്ള സംഘമാണ് മെഡിക്കല്‍ ക്യാമ്പിലുണ്ടായിരുന്നത്. ജനറല്‍ മെഡിസിന്‍, പീഡിയാട്രിക്‌സ്, ഡെര്‍മറ്റോളജി, സൈക്യാട്രി, സര്‍ജന്‍ വിഭാഗങ്ങളില്‍പ്പെട്ട ഡോക്ടര്‍മാരുടെ വിദഗ്ധ സംഘമാണ് ക്യാംപ് നടത്തിയത്. ക്യാംപില്‍ ആംബുലന്‍സ് സേവനവും ലഭ്യമാക്കിയിരുന്നു.
രാവിലെ പത്ത് മണിക്ക് ആരംഭിച്ച ക്യാമ്പ് രണ്ട് മണിക്ക് അവസാനിച്ചു. ക്യാമ്പില്‍ 250ല്‍ അധികം ആളുകള്‍ പങ്കെടുത്തു. ജില്ല ്രൈകം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ബിജു ജോര്‍ജ്, ചേരാനെല്ലൂര്‍ സബ് ഇന്‍സ്‌പെക്ടര്‍ രൂപേഷ്, വി.പി.എസ് ലേക്ക്‌ഷോര്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ നിഹാജ്, മൈക്രോമാക്‌സ് കേരള സംസ്ഥാന സെയില്‍സ് ഹെഡ് അഖില്‍ മോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നാളെ രാവിലെ പത്ത് മണി മുതല്‍ രണ്ട് മണി വരെ പൂയപ്പിള്ളി നോര്‍ത്ത് പറവൂര്‍ കേസരി എ ബാലകൃഷ്ണപിള്ള വായനശാലയില്‍ വിപിഎസ് ലേക്ക്‌ഷോര്‍ ആശുപത്രി മെഡിസിന്‍ വിഭാഗം വിദഗ്ധ ഡോ.പി. ശോഭയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാമ്പ് നടക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാമക്ഷേത്ര തട്ടിപ്പില്‍ ചമ്പത് റായിക്കെതിരേ തെളിവുണ്ടായിട്ടും അനങ്ങാതെ എസ്.ഐ.ടി, സംരക്ഷിക്കാന്‍ നീക്കമെന്ന് ആരോപണം

National
  •  a day ago
No Image

രാമക്ഷേത്ര ഭരണത്തിൽ ധൂര്‍ത്തും കെടുകാര്യസ്ഥതയും, കോടികൾ അനധികൃതമായി ചെലവിട്ടെന്നും ആരോപണം

National
  •  a day ago
No Image

അയോധ്യ രാമക്ഷേത്ര തട്ടിപ്പ്: സംഘ്പരിവാർ ‌നേതാക്കളുടെ സ്വത്ത് സമ്പാദനം തിരിച്ചടിയാവും

National
  •  a day ago
No Image

കള്ളാടി മണ്ണിടിച്ചിൽ ദുരന്തം; അഞ്ച് പേർ കാണാമറയത്തു തന്നെ

Kerala
  •  a day ago
No Image

ഇന്ന് മുതൽ ക്വാർട്ടർ പോരാട്ടം, ആദ്യ മത്സരത്തിൽ ഫ്രാൻസ് മൊറോക്കോയെ നേരിടും

International
  •  a day ago
No Image

ഖാംനഇയുടെ ഭൗതികദേഹം ഇന്ന് ഖബറടക്കും

International
  •  a day ago
No Image

അതിർത്തിയിൽ പരിശോധന ശക്തമാക്കും; 'ഓപ്പറേഷൻ തൂഫാന്' പൂർണ്ണ പിന്തുണയുമായി കർണാടക സർക്കാർ

National
  •  a day ago
No Image

മഴക്കെടുതി: വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ സമസ്ത മദ്രസകൾക്ക് നാളെ അവധി

Kerala
  •  a day ago
No Image

ഹോര്‍മുസില്‍ ആക്രമണം; 'അല്‍ റികയ്യാത്ത്' കപ്പലിലെ ജീവനക്കാര്‍ സുരക്ഷിതരെന്ന് നഖിലാത്ത്

qatar
  •  a day ago
No Image

ഡൽഹിയിൽ കാണാതായ മലയാളി വിദ്യാർഥിനിയെ കണ്ടെത്തി; തിരിച്ചറിഞ്ഞത് മലയാളി കുടുംബം

National
  •  a day ago