HOME
DETAILS
MAL
രാജ്യത്തെ നിശബ്ദമാക്കാന്‍ ശ്രമിക്കുന്നെന്ന് സോണിയ
backup
August 29 2020 | 19:08 PM
ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങളെ നിശബ്ദരാക്കാന്‍ ശ്രമിക്കുന്നെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി. ചത്തിസ്ഗഢില്‍ പുതിയ നിയമസഭാ മന്ദിരത്തിന്റെ തറക്കല്ലിടല്‍ ചടങ്ങില്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കവേയാണ് കേന്ദ്രസര്‍ക്കാരിനെയും ബി.ജെ.പിയേയും അവര്‍ പരോക്ഷമായി വിമര്‍ശിച്ചത്. രാജ്യത്ത് വിഭാഗീയതയും വിദ്വേഷവും വളര്‍ത്താനാണ് ശ്രമമെന്നും സോണിയ ആരോപിച്ചു. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ഭീഷണിയിലാണ്. ഇത്തരത്തിലൊരു സാഹചര്യത്തിലൂടെ രാജ്യം കടന്നുപോകുമെന്ന് മഹാത്മാഗാന്ധിയും നെഹ്റുവും അംബേദ്കറുമടക്കമുള്ളവര്‍ അന്നു കരുതിയിട്ടുണ്ടാകില്ലെന്നും സോണിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."