എര്‍ത്ത് ഡാം കോളനി പാലം തകര്‍ന്നു; ജില്ലാ ഭരണകൂടത്തിന്റെ ശ്രദ്ധയില്ലാതെ ഊരുകള്‍ പട്ടിണിയില്‍
പറമ്പിക്കുളം: കാലവര്‍ഷകെടുതിയില്‍ പറമ്പിക്കുളം ഡാമിന്റെ താഴെ എര്‍ത്ത് ഡാം കോളനിയിലേക്ക് പോകുന്ന പാലം തകര്‍ന്നതോടെ ഇതുവഴിയുള്ള യാത്ര തടസപ്പെട്ടു. പറമ്പിക്കുളത്ത് ലഭിച്ച കനത്ത മഴയില്‍ നിരവധി വീടുകള്‍ക്കും പാലങ്ങള്‍ പാതകള്‍ തകരാറിലായി എന്നാല്‍ ജില്ലാ ഭരണകൂടത്തിന്റെദുരിതാശ്വാസ പ്രവര്‍ത്തനമോ സഹായമോ ലഭ്യമായില്ലന്ന് കോളനിവാസികള്‍ പറയുന്നു.
ദുരിതാശ്വാസ സഹായകമായി ജില്ലാ കേന്ദ്രങ്ങളില്‍ ഭക്ഷ്യസാധനങ്ങള്‍ ഉള്‍പ്പെടെ കുമിഞ്ഞുകൂടിയിട്ടും പറമ്പിക്കുളം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ ദുരിതത്തിലും പട്ടിണിയിലും കഴിയുന്നവര്‍ക്ക് ആരും കാണാതെ പോകുന്നത്: വനം വകുപ്പിന്റെ കീഴില്‍ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് ജോലികള്‍ ചെയ്താരുന്നവര്‍ക്ക് അടുത്തകാലത്തായി വനം വകുപ്പ് ജോലി നല്‍കാതിരിക്കുന്നതും പറമ്പിക്കുളം വനവാസികളെ ദുരിതത്തിലാക്കിയതോടൊപ്പം കാട്ടാനയുടെ ആക്രമം തുടര്‍ന്നതോടെയും പുറത്തിറങ്ങാനാകാതേയും പട്ടിണിയായി കഴിയുന്നതിനിടെ പ്രളയമഴ അനുഭവിക്കാന്‍ ഇടയായതോടെ മുതലമട പഞ്ചായത്തിലെ ഒരു വാര്‍ഡായ പറമ്പിക്കുളം ഒറ്റപ്പെട്ടത്.തമിഴ്‌നാടിന് ആശ്രയിച്ച് വേണം പറമ്പിക്കുളത്ത് എത്തിച്ചേരാന്‍ എന്ന കാരണത്താല്‍ പറമ്പിക്കുളത്തുള്ളവര്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ല. പി എ പി കോളനിയില്‍ ഗര്‍ഭിണികള്‍ മുതല്‍ രോഗികള്‍ വരെ ദുരിതമനുഭവിക്കുന്നവര്‍ക്ക് ഭുരിതാശ്വാസ സഹായം എത്തിക്കുകയോ സൗജന്യറേഷന്‍ അനുവദിക്കുകയോ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. പറമ്പിക്കുളം ഡാമിനോട് ചേര്‍ന്ന പ്രദേശത്തുള്ള മണ്ണിടിച്ചിലും പാതകള്‍ക്കും ഡാമിനും ഭീഷണിയായി തുടരുന്നു. തകര്‍ന്ന പാലം ഉടന്‍ നന്നാക്കുന്നതോടൊപ്പം കോളനിവാസികള്‍ക്ക് വേണ്ട ഭക്ഷ്യധാന്യങ്ങളും പാര്‍പ്പിട സൗകര്യവും ഒരുക്കിക്കൊടുക്കണമെന്നും ജില്ലാ ഭരണാധികാരി സ്ഥലം സന്ദര്‍ശിച്ച് വിലയിരുത്തണമെന്നാവശ്യംശക്തമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."