ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പ്: പൂജാ റാണിക്കും അമിത് പംഗലിനും സ്വര്‍ണം
ബാങ്കോക്ക്: ഏഷ്യന്‍ ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ പൂജാ റാണിക്കും അമിത് പംഗലിനും സ്വര്‍ണം. ഇന്നലെ നടന്ന മത്സരത്തിലാണ് ഇരുവരും ഇന്ത്യക്കായി സ്വര്‍ണം സ്വന്തമാക്കിയത്. പുരുഷ വനിത വിഭാഗത്തിലായി 13 മെഡലുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. അമിത് പംഗലും പൂജ റാണിയും സ്വര്‍ണവുമായി ഇന്ത്യയുടെ യശസുയര്‍ത്തിയ പ്രകടനം പുറത്തെടുക്കുകയായിരുന്നു.
ര@ണ്ട് സ്വര്‍ണവും നാല് വെള്ളിയും ഏഴ് വെങ്കല മെഡലുമാണ് ഇന്ത്യയുടെ നേട്ടം. പുരുഷ വിഭാഗത്തില്‍ ഒരു സ്വര്‍ണവും മൂന്ന് വെള്ളിയും മൂന്ന് വെങ്കലവും ഇന്ത്യ നേടിയപ്പോള്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യ ഒരു സ്വര്‍ണവും ഒരു വെള്ളിയും നാല് വെങ്കലവും സ്വന്തമാക്കി.
ചൈനയുടെ വാംഗ് ലിനയെ പരാജയപ്പെടുത്തിയാണ് 81 കിലോ വിഭാഗത്തില്‍ പൂജ ജേതാവായത്. നിലവിലെ ലോക ചാംപ്യന്‍ കൂടിയാണ് ചൈനീസ് താരം. അതേ സമയം ഇന്ത്യയുടെ സിമ്രന്‍ജിത്ത് കൗര്‍ 64 കിലോ വിഭാഗത്തില്‍ ലോക ചാംപ്യനായ ഡൗ ഡാനിനോട് പൊരുതിത്തോല്‍ക്കുകയായിരുന്നു. കഴിഞ്ഞ തവണത്തെ ലോക ചാംപ്യന്‍ഷിപ്പില്‍ ചൈനയുടെ ഡൗവിനോട് സിമ്രന്‍ജിത്ത് ഫൈനലില്‍ പരാജയമേറ്റുവാങ്ങിയിരുന്നു. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവ് കൂടിയായ അമിത് 52 കിലോ വിഭാഗത്തിലാണ് സ്വര്‍ണം കരസ്ഥമാക്കിയത്. കൊറിയന്‍ താരമായ കിം ഇങ്കിയെയാണ് പംഗല്‍ പരാജയപ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."