കോഴിക്കോട് ജില്ലയില്‍ 304 പേര്‍ക്ക് കൊവിഡ്: 266 പേര്‍ക്ക് സമ്പര്‍ക്കം വഴി,ആശങ്ക
കോഴിക്കോട്: ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ വര്‍ധനവ്. ഏറ്റവും ഉയര്‍ന്ന് പ്രതിദിന കണക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 304 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 266 പേര്‍ക്കും സമ്പര്‍ക്കം വഴിയാണ് രോഗബാധ. 110 പേര്‍ രോഗമുക്തി നേടി.
രോഗം സ്ഥിരീകരിച്ചവരില്‍ 13 പേര്‍ വിദേശത്ത് നിന്ന് എത്തിയ വരാണ്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 9 പേര്‍ക്കുമാണ് പോസിറ്റീവ് ആയത്. 16 പേരുടെ ഉറവിടം വ്യക്തമല്ല. കോര്‍പ്പറേഷന്‍ പരിധിയില്‍ സമ്പര്‍ക്കം വഴി 65 പേര്‍ക്കും വടകര 30 പേര്‍ക്കും ചോറോട് 30 പേര്‍ക്കും പെരുവയലില്‍ 22 പേര്‍ക്കും അഴിയൂരില്‍ 20 പേര്‍ക്കും വില്യാപ്പള്ളിയില്‍ 19 പേര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2036 ആയി. 110 പേര്‍ രോഗമുക്തി നേടി ആശുപത്രി വിട്ടു.
വിദേശത്ത് നിന്ന് എത്തിയവര്‍ -13
കോഴിക്കോട് കോര്‍പ്പറേഷന്‍ 1 (ചെറുവണ്ണൂര്‍), ചക്കിട്ടപ്പാറ 2, കാരശ്ശേരി 4, മണിയൂര്‍ 1, പയ്യോളി 1, പുതുപ്പാടി 1, വളയം 1, കണ്ണൂര്‍ 1, വാണിമേല്‍ 1.
ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍ -9
കോഴിക്കോട് കോര്‍പ്പറേഷന്‍ 2 (അതിഥി തൊഴിലാളികള്‍), ഉളളിയേരി 3, ചെങ്ങോട്ടുക്കാവ് 1, വില്യാപ്പളളി 1, അത്തോളി 1, നരിക്കുനി 1.
ഉറവിടം വ്യക്തമല്ലാത്തവര്‍- 16
കോഴിക്കോട് കോര്‍പ്പറേഷന്‍ 5, (കല്ലായി, നല്ലളം, എരഞ്ഞിക്കല്‍, വെളളിമാടുകുന്ന് സ്വദേശികള്‍), കൊയിലാണ്ടി 3, ഒളവണ്ണ 1, ചക്കിട്ടപ്പാറ 1, ചങ്ങരോത്ത് 1, ചോറോട് 1, മൂടാടി 1, ഉണ്ണികുളം 1, വില്ല്യാപ്പളളി 1, വാണിമേല്‍ 1.
സമ്പര്‍ക്കം വഴി - 266
കോഴിക്കോട് കോര്‍പ്പറേഷന്‍ -60 ( ആരോഗ്യപ്രവര്‍ത്തക 1)
(നല്ലളം, തോപ്പയില്‍, ഗുജറാത്തി സ്ട്രീറ്റ്, കുണ്ടായിത്തോട്, കൊളത്തറ, നടക്കാവ്, കാമ്പുറം, വെസ്റ്റ്ഹില്‍, ഗോവിന്ദപുരം, കാരപ്പറമ്പ്, ചേവരമ്പലം, മായനാട്, ചെലവൂര്‍ സ്വദേശികള്‍)
വടകര 30, ചോറോട് 29, പെരുവയല്‍ 22, അഴിയൂര്‍ 20, വില്യാപ്പളളി 18, കൊയിലാണ്ടി 14, തിക്കോടി 12, ഒളവണ്ണ 12, അരിക്കുളം 8, ചേളന്നൂര്‍ 5,
മണിയൂര്‍ 4, വാണിമേല്‍ 3, കാക്കൂര്‍ 3, കുറ്റ്യാടി 3, ബാലുശ്ശേരി 2, ചാത്തമംഗലം 2, കോട്ടൂര്‍ 2, മൂടാടി 2, ന•ണ്ട 2, നൊച്ചാട് 2, പയ്യോളി 2,
അത്തോളി 1, ആയഞ്ചേരി 1, കുന്ദമംഗലം 1, മേപ്പയ്യൂര്‍ 1, നാദാപുരം 1, തുറയൂര്‍ 1, പേരാമ്പ്ര 1, ഉണ്ണികുളം 1, നരിക്കുനി 1.
സ്ഥിതി വിവരം ചുരുക്കത്തില്‍
രോഗം സ്ഥിരീകരിച്ച് ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ -2036
കോഴിക്കോട് മെഡിക്കല്‍ കോളേജ് -151
ഗവ. ജനറല്‍ ആശുപത്രി - 203
ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് എഫ്.എല്‍.ടി. സി - 178
കോഴിക്കോട് എന്‍.ഐ.ടി എഫ്.എല്‍.ടി. സി - 263
ഫറോക്ക് എഫ്.എല്‍.ടി. സി - 114
എന്‍.ഐ.ടി മെഗാ എഫ്.എല്‍.ടി. സി - 239
എ.ഡബ്ലിയു.എച്ച് എഫ്.എല്‍.ടി. സി - 181
മണിയൂര്‍ നവോദയ എഫ്.എല്‍.ടി. സി - 204
എന്‍.ഐ.ടി നൈലിററ് എഫ്.എല്‍.ടി. സി - 22
മിംസ് എഫ്.എല്‍.ടി.സി കള്‍ - 42
മറ്റു സ്വകാര്യ ആശുപത്രികള്‍ - 417
മറ്റു ജില്ലകളില്‍ ചികിത്സയിലുളള കോഴിക്കോട് സ്വദേശികള്‍ - 22
(മലപ്പുറം 8, കണ്ണൂര്‍ 5, പാലക്കാട് 1 , ആലപ്പുഴ 2 , തൃശൂര്‍ 4 ,
കോട്ടയം 1 , തിരുവനന്തപുരം 1 )
കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ള മറ്റു ജില്ലക്കാര്‍ -117
സംസ്ഥാനത്ത് ഇന്ന് 2154 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 1962 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."