ഖത്തറിലെ തൊഴിലാളികൾക്ക് മിനിമം വേതനം നിശ്ചയിച്ചു അമീർ ഉത്തരവിറക്കി,1000 റിയാൽ ശമ്പളവും ഭക്ഷണവും താമസവും
ദോഹ: ഖത്തറിലെ തൊഴിലാളികള്‍ക്കും വീട്ടുവേലക്കാര്‍ക്കും മിനിമം വേതനം നിശ്ചയിച്ച് കൊണ്ട് അമീര്‍ ശെയ്ഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയുടെ ഉത്തരവ്. 2020ലെ 17ാം നമ്പര്‍ നിയമമായാണ് അമീര്‍ ഈ ഉത്തരവ് പുറപ്പെടുവിച്ചത്.
ഇതിന് പുറമേ മറ്റു രണ്ട് ഉത്തരവുകള്‍ കൂടി അമീര്‍ ഇന്ന് പുറപ്പെടുവിച്ചു. പ്രവാസികളുടെ എന്‍ട്രി, എക്‌സിറ്റ്, റസിഡന്‍സ് എന്നിവയുമായി ബന്ധപ്പെട്ട 2015ലെ 21ാം നമ്പര്‍ നിയമം ഭേദഗതി ചെയ്യുന്നതാണ് മറ്റൊരു ഉത്തരവ്. തൊഴില്‍ നിയമം ഭേദഗതി വരുത്തുന്ന ഉത്തരവിലും അമീര്‍ ഇന്ന് ഒപ്പുവച്ചു. 2004ലെ 14ാം നമ്പര്‍ നിയമമാണ് ഭേദഗതി ചെയ്തത്. ഇനി മുതല്‍ ജോലി മാറുന്നതിന് തൊഴിലുടമയുടെ നോ ഒബ്ജ്ക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന ഇതോടെ ഇല്ലാതാവും.ഗാര്‍ഹിക തൊഴിലാളികള്‍ ഉള്‍പ്പെടെ രാജ്യത്തെ മുഴുവന്‍ സ്വകാര്യ തൊഴിലാളികള്‍ക്കും മിനിമം വേതനം ബാധകമാവും. ആയിരം റിയാല്‍ അടിസ്ഥാന ശമ്പളം, 500 റിയാല്‍ താമസ ചെലവ്, 300 റിയാല്‍ ഭക്ഷണ ചെലവ് എന്നിവയാണ് തൊഴിലുടമ നല്‍കേണ്ടത്. ഗാര്‍ഹിക ജോലിക്കാര്‍ താമസ, ഭക്ഷണ സൗകര്യം തൊഴിലുടമ ഒരുക്കുന്നില്ലെങ്കില്‍ ഈ തുക നല്‍കണം.
ഉത്തരവ് ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ആറ് മാസത്തിനകം നിയമം നിലവില്‍ വരും. ഇതില്‍ കുറഞ്ഞ വേതനം ലഭിക്കുന്നവരുടെ തൊഴില്‍ കരാര്‍ ഈ സമയത്തിനകം പുതുക്കണം. മിഡില്‍ ഈസ്റ്റില്‍ തന്നെ ആദ്യമായാണ് ഇത്തരമൊരു നിയമം നിലവില്‍ വരുന്നത്. മിനിമം വേതനം കാലാനുസൃമായി പുതുക്കുന്നതിന് മിനിമം വേജ് കമ്മിറ്റി രൂപീകരിക്കും.
തൊഴില്‍ നിയമവും പ്രവാസികളുടെ വരവ്, പോക്ക്, താമസം സംബന്ധിച്ച നിയമവും ഭേദഗതി ചെയ്തത് തൊഴിലാളികളുടെയും തൊഴിലുടമയുടെയും അവകാശം സംരക്ഷിക്കും വിധമാണ്. ഇതു പ്രകാരം തൊഴിലാളിക്ക് നിലവിലുള്ള ഉടമയുടെ എന്‍ഒസി കൂടാതെ ജോലി മാറാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."