പെണ്‍കുട്ടി മരിച്ചത് അമിത രക്തസ്രാവം മൂലമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്
കൊച്ചി: കൊച്ചിയിലെ ഹോട്ടല്‍മുറിയില്‍ രക്തസ്രാവം മൂലം പെണ്‍കുട്ടി മരണമടഞ്ഞ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. സ്വകാര്യഭാഗത്ത് ഉണ്ടായ മുറിവില്‍നിന്ന് ശരീരത്തിലെ മൂന്നിലൊന്ന് രക്തവും ഒഴുകിപ്പോയതാണ് മരണകാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. അമിത രക്തസ്രാവം മൂലം ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന്‍ കഴിയാത്ത അവസ്ഥയിലേക്ക് മാറിയത് മരണത്തിന് ഇടയാക്കുകയും ചെയ്തു.
ഓഗസ്റ്റ് 12 നാണ് എഴുപുന്ന സ്വദേശിനിയായ 19കാരി മരണമടഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് വൈപ്പിന്‍ എടവനക്കാട് കാവുങ്ങല്‍ ഗോകുല്‍ (25) എന്നയാളെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
അമിത രക്തസ്രാവം ഉണ്ടായതോടെ പ്രതി ഹോട്ടലിലെ വെയ്റ്ററുടെ സഹായത്തോടെ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മരണം സ്ഥിരീകരിച്ചതോടെ ഇയാള്‍ ആശുപത്രിയില്‍ നിന്ന് മുങ്ങുകയും ചെയ്തു.
നേരത്തെ ഒരു പോക്‌സോ കേസിലെ പ്രതിയായിരുന്ന ഗോകുല്‍, സമൂഹ മാധ്യമത്തിലൂടെയുള്ള പരിചയംവച്ചാണ് പെണ്‍കുട്ടിയെ ഹോട്ടല്‍മുറിയില്‍ എത്തിച്ചത്. നഗരത്തില്‍ ജോലി തരപ്പെടുത്താനുള്ള ഇന്റര്‍വ്യൂവിന് എന്ന വ്യാജേനയാണ് നിര്‍ധന കുടുംബാംഗമായ പെണ്‍കുട്ടിയെ ഹോട്ടലില്‍ എത്തിച്ചതെന്ന് പൊലിസ് പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധനാ ഫലത്തിന് കൂടി കാക്കുകയാണ് പൊലിസ്. ലഹരിക്ക് അടിമയായ ഇയാള്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട മറ്റൊരുപെണ്‍കുട്ടിയെ വലയില്‍വീഴ്ത്തി വിവാഹം കഴിച്ചെങ്കിലും അവര്‍ ഉപേക്ഷിച്ചുപോയതായും പൊലിസ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."